web analytics

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം വെട്ടി കുറച്ച് എയർ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയർഇന്ത്യയുടെ പ്രത്യേക അറിയിപ്പ്.

സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പോസ്റ്റിൽ എയർ ഇന്ത്യ വിശദമാക്കുന്നു.

വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ പ്രത്യേക സുരക്ഷാ പരിശോധന നടത്തി.

33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവീസുകൾ നടത്താൻ തയ്യാറാണെന്നും എയർ ഇന്ത്യ വിശദമാക്കുന്നു. ശേഷിക്കുന്ന വിമാനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടക്കും.

എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുമെന്നും വാർത്തകുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷവും സുരക്ഷാ പരിശോധനകളും നിമിത്തം കഴിഞ്ഞ ആറ് ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സർവ്വീസുകളണ് റദ്ദാക്കിയത്.

എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എയറിൽ

ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ നടത്തിയ ആദ്യ വിഡിയോ പ്രസ്താവനയിലെ വാചകങ്ങൾ അമേരിക്കൻ എയർലൈൻസ് സിഇഒയുടെ സമാനപ്രസ്താവനയിൽനിന്ന് അതേപടി പകർത്തിയതെന്ന് സോഷ്യൽ മീഡിയ.

Read More: ആ പ്രശ്നവും പരിഹരിച്ചു; ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം; കേന്ദ്രജീവനക്കാർക്ക് ഇനി പഴയതുപോലെ ഗ്രാറ്റ്വിറ്റി

2 വിഡിയോസന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ 67 യാത്രക്കാരുമായി പറന്ന അമേരിക്കൻ എയർലൈൻസ് വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകർന്നിരുന്നു.

ഇതിനു പിന്നാലെ അമേരിക്കൻ എയർലൈൻസ് സിഇഒ റോബർട്ട് ഐസം പങ്കുവച്ച വിഡിയോസന്ദേശത്തിലെ വാചകങ്ങളാണ് അതേപടി കാംപ്ബെൽ കോപ്പിയടിച്ചത്.

അമേരിക്കൻ എയർലൈൻസിനു പകരം എയർ ഇന്ത്യ എന്നു മാറ്റിയെന്നു മാത്രം.

റോബർട്ട് ഐസത്തിന്റെ സന്ദേശത്തിൽ ‘എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും, പക്ഷേ, അവയ്ക്കെല്ലാം എനിക്കിപ്പോൾ ഉത്തരം നൽകാൻ കഴിയില്ല’ എന്ന വാചകം ശ്രദ്ധ നേടിയിരുന്നു. ഇതും അതേപടി കാംപ്ബെൽ ഉപയോഗിച്ചു.

വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല; എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ

കോട്ടയം: വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല. എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ ഈടാക്കി കോടതി.

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് വലിയ നഷ്ടം വരുത്തിവച്ചതിനെത്തുടർന്ന് യാത്രക്കാരൻ പരാതി നൽകുകയായിരുന്നു.

തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ എയർ ഇന്ത്യയ്ക്ക് പിഴയിട്ടത്.

പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.

2023 ജൂലൈ 23ന് രാവിലെ 5.30ന്​ പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ്​ ടിക്കറ്റ്​ ബുക്ക് ചെയ്തിരുന്നു.

എന്നാൽ, വിമാനം പെട്ടെന്ന് റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചിരുന്നില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്.

Read More: സ്കൂൾ വിദ്യാർത്ഥികൾക്ക് രാസ ലഹരി നൽകി പീഡനം; ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യക്കുമെതിരെ 3 പോക്സോ കേസ്; സൈക്കോ ക്രിമിനലാണെന്ന് പോലീസ്

കപ്പലിലെ ജോലിക്കായി മെഡിക്കൽ പരിശോധനക്ക്​ വേണ്ടിയായിരുന്നു വിമാന യാത്ര. യാത്ര മുടങ്ങിയതിനാൽ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും കപ്പലിലെ ജോലി സാധ്യത നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി നൽകിയത്.

ഇതേതുടർന്ന്​ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവനത്തിലെ അപര്യാപ്തതക്ക്​ നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന്​ നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡൻറും ആർ.ബിന്ദു, കെ.എം. ആൻറോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിടുകയായിരുന്നു.

English Summary:

Air India has announced a 15% reduction in its international services. According to a special notification issued by the airline, larger aircraft operations on international routes will be scaled down by 15% over the next few weeks.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

Related Articles

Popular Categories

spot_imgspot_img