യാത്രാമധ്യേ പാറ്റ ശല്യം; എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം
ന്യൂഡൽഹി: യാത്രാമധ്യേ പാറ്റ ശല്യം ഉണ്ടായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം നടത്തി. എയർ ഇന്ത്യ 180 സാൻഫ്രാൻസിസ്‌കോ – മുംബൈ വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനയാത്രയ്ക്കിടെ കൊൽത്തത്തിൽ വച്ച് ഡീപ് ക്ലീനിങ്ങിന് വിധേയമാക്കി. പാറ്റശല്യം മൂലം ഉണ്ടായ ബുദ്ധിമുട്ടിന് യാത്രക്കാരോട് എയർ ഇന്ത്യ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
‘സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള എഐ 180 വിമാനത്തിലെ യാത്രക്കാരാണ് പാറ്റ ശല്യം കൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് എന്ന് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രണ്ട് യാത്രക്കാർക്കായിരുന്നു പാറ്റയുടെ ശല്യം ഉണ്ടായത്. ഇവർക്ക് പിന്നീട്മറ്റ് സീറ്റുകൾ നൽകി താത്കാലിക പരിഹാരം കണ്ടു.
യാത്രായ്ക്കിടെ കൊൽക്കത്തയിൽ വച്ച് തന്നെ പാറ്റ ശല്യത്തിന് പരിഹാരം കണ്ടതായും അധികൃതർ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിമാനം മുംബൈയിലേക്ക് തിരിച്ചതെനും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും വിമാനം കൃത്യസമയം പാലിച്ചതായും എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ്; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ് ക്ലാസ് യാത്ര നൽകാമെന്ന് കമ്പനി; വേണ്ടെന്ന് യാത്രക്കാരൻ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി.ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിലായിരുന്നു സംഭവം.
അനുഭവം എക്‌സിൽ പങ്കുവെക്കുകയും ചെയ്തു. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു.
ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ ഫ്ലൈറ്റ് ജീവനക്കാരെ അറിയിച്ചു.ഇവർ ഉടൻ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്തെന്നാണ് പോൾ പറയുന്നത്.
തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും പോൾ എയർ ഇന്ത്യയെ ടാഗ് ചെയ്ത് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പച്ചക്കറി മുറിച്ച ബ്ലേഡ് ഭക്ഷണത്തിൽ
പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് വിഷയത്തിൽ എയർ ഇന്ത്യയുടെ വിശദീകരണം. കേറ്ററിങ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്റ പ്രതികരിച്ചു.
സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. ജൂൺ 9 ന് AI 175 വിമാനത്തിൽ യാത്ര ചെയ്ത മാധ്യമപ്രവർത്തകൻ മാത്യു റെസ് പോൾ ആണ് പരാതി ഉന്നയിച്ചത്.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് ശേഷം എയർ ഇന്ത്യ തനിക്ക് കത്തെഴുതുകയും നഷ്ടപരിഹാരമായി ലോകത്തിലെവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്തതായും യാത്രക്കാരൻ പറഞ്ഞു. എന്നാൽ എയർലൈനിന്റെ ഓഫർ നിരസിച്ചതായും ഇതൊരു കൈക്കൂലിയാണ്, താൻ അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary:
In an unusual mid-air incident, Air India flight AI180 operating from San Francisco to Mumbai was forced to undergo emergency deep cleaning due to a cockroach infestation. The cleaning process was conducted during a scheduled stop in Kolkata after passengers reported discomfort during the flight.









