Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു

Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്:VIDEO

Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു, അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു തകർന്നുവീണത്. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.

242 യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിന് സമീപം തകർന്നുവീണത് പ്രദേശവാസികളിൽ വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു.

വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്. (Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു)

മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ; കാരണം ഇതാണ്…!

സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം. കലാപം മൂന്നു ദിവസം പിന്നിട്ടതോടെ ശക്തമാകുകയാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ.

അനവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചതോടെ വിദേശികളെ മാറ്റിപ്പാര്‍പ്പിച്ച ഒരു വിനോദ കേന്ദ്രത്തിനും അക്രമികള്‍ തീയിട്ടു.

ഇന്ത്യക്കാർ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വനിതാ പോലീസ് വസ്ത്രം മാറുന്നത് ഒളി ക്യാമറയിൽ പകർത്തി – പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം ആയതോടെ ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ടും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം തേടാൻ നിര്‍ദേശിച്ചും മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്‌ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം.

അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ

പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചു വിടാനുള്ള സാധ്യത പരിഗണിച്ച് വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കും എന്ന മുന്നറിയിപ്പ് കൂടുതൽ ശക്തമാക്കുകയാണ്.

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി വിദേശികള്‍ കൂടുതലായുള്ള നിശ്ചിത സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ മൂന്നു ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ ആക്രമങ്ങളില്‍ ഒട്ടനവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

 വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.

വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.

കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്.

വീഴ്ചയിൽ ചില്ലുകഷണങ്ങൾ തുടയിലും കാലിലും തുളച്ചുകയറി.

ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവസമയത്ത് സുനീഷ് മൂത്ത കുട്ടിയെ ട്യൂഷൻ ക്ലാസിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ.

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി

കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്

കൊച്ചി: കേരള തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാൻ ഹയി കപ്പലിലെ രക്ഷാദൗത്യം നാലാം ദിവസവും പുരോഗമിക്കുകയാണ്. ഇന്ന് മുതൽ അതിസാഹസികമായ ഘട്ടത്തിലേക്ക് രക്ഷാപ്രവർത്തകർ കടന്നിരിക്കുകയാണ്.

വ്യോമസേനയുടെ ഹെലികോപ്റ്റർ കപ്പലിന് മുകളിൽ പറന്നെത്തി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് പ്രയോഗിച്ചു.ഏത് നിമിഷവും സ്‌ഫോടനം പ്രതീക്ഷിക്കാവുന്ന കപ്പലിലാണ് വ്യോമസേന ഈ രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ടാങ്കിൽ 2,000 ടൺ ഇന്ധനവും 240 ടൺ ഡീസലുമുണ്ട്. ഇതിലേക്ക് തീപടർന്നാൽ വലിയ സ്‌ഫോടനം ഉറപ്പാണ്.

കപ്പലിൽ ഇന്നലെ രാത്രിയും പൊട്ടിത്തെറി സംഭവിച്ചിരുന്നു. നിയന്ത്രണമില്ലാതെ കടലിൽ ഒഴുകി നടക്കുന്ന കപ്പലിനെ പുറംകടലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കടൽ രക്ഷാദൗത്യമാണ് അറബികടലിൽ പുരോഗമിക്കുന്നത്. ഇന്നലെ തീപിടിക്കുന്ന കപ്പിലിൽ ഹെലികോപ്റ്റർ വഴി ഇറങ്ങി വടം കെട്ടിയിരുന്നു. ഇത് കോസ്റ്റ് ഗാർഡ് കപ്പിലിൽ ബന്ധിച്ച് ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടു പോകാനാണ് ശ്രമം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

Related Articles

Popular Categories

spot_imgspot_img