തിരുവനന്തപുരം: വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.(Air India Express flight evacuated in Thiruvananthapuram airport after smoke detected)
ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനത്തിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇതോടൊപ്പം ദുർഗന്ധവും അനുഭവപ്പെട്ടു. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത് ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി.
വിമാനത്തിൽ ഉണ്ടായിരുന്ന 142 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഒരുക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എയര്‍ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.