വിമാനദുരന്തത്തിൽ 265 മരണം – Black Box കണ്ടെത്തി

വിമാനദുരന്തത്തിൽ 265 മരണം – Black Box കണ്ടെത്തി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി ഉയർന്നു. 

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. 

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് അത്ഭുതകരമായി  രക്ഷപ്പെട്ടത്. 

എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചു. 

മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. 

അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

Before Every Flight: How Safety Checks Keep Aircraft Airborne and Passengers Safe

വിവാഹശേഷം ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ യോനീ പൂജ ചെയ്യണം! കാമുകനെയും കരുവാക്കി

വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം

ചെറുതോണിയിൽ കൂലിത്തർക്കത്തെ തുടർന്ന് ചുമട്ടുതൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം

ചെറുതോണിയിൽ കൂലിത്തർക്കത്തെ തുടർന്ന് ചുമട്ടുതൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.

ടൗണിലെ ചുമട്ടുതൊഴിലാളി കിഴക്കേക്കണ്ടം പുത്തൻവീട്ടിൽ കൃഷ്ണ (53)നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ പ്രതിയായ ടൗണിലെ മത്സ്യവ്യാപാരി ഗാന്ധിനഗർ സ്വദേശി വെള്ളാപ്പള്ളിൽ സുഭാഷ് (43) നെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ സുഭാഷിന്റെ സഹോദരൻ സുരേഷ് ഒളിവിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.


സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൃഷ്ണനെ മീൻ കയറ്റിക്കൊണ്ടുവരുന്ന വാനുമായി പിന്നാലെയെത്തി സുഭാഷ് ഇടിപ്പിക്കുകയായിരുന്നു.

ചെറുതോണി തടിയമ്പാട് റൂട്ടിൽ വെള്ളക്കയം ഭാഗത്ത് വച്ചാണ് വാഹനമിടിപ്പിച്ചത്. വാഹനമിടിച്ച് റോഡിൽ വീണ കൃഷ്ണനെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി രക്ഷപെട്ടു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ സുഭാഷിനെ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നാണ് പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തത്. ഇടിപ്പിച്ച വാഹനം കണ്ടെത്തിയില്ല.

ചുമട്ട് തൊഴിലാളിയായ കൃഷ്ണനും മത്സ്യവ്യാപാപാരിയായ സുഭാഷും തമ്മിൽ ടൗണിലെ കടയിൽ വെച്ച് കൂലിത്തർക്കവും അടിപിടിയുമുണ്ടായി.

തുടർന്ന് കൃഷ്ണൻ സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നാലെ വാനുമായെത്തി സുഭാഷും സുരേഷും ചേർന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെ റിമാൻഡ് ചെയ്തു.

ജാഗ്രത വേണം; കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത

കപ്പലിലെ കണ്ടെയ്‌നറുകള്‍  കേരള തീരത്ത് അടിയാൻ സാധ്യത

കോഴിക്കോട്: അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത.

കോഴിക്കോട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അപകടം നടന്നത്.

ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കനാമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്.

അതിനാല്‍ തന്നെ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവരുത്.

അവയിൽ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം.

ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

An Air India Boeing 787 Dreamliner flight from Ahmedabad to London crashed shortly after takeoff on June 12, 2025, resulting in significant loss of life and damage. Here are the details:

Air India Crash, Ahmedabad Plane Crash, Boeing 787 Dreamliner,Aviation Accident,Flight AI-171,

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

Related Articles

Popular Categories

spot_imgspot_img