തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ശിവഗംഗയില്‍ എഐഎഡിഎംകെ ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റ് മരിച്ചു. എഐഎഡിഎംകെഗണേശനാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് ഗണേശനെ വെട്ടിക്കൊന്നത്. AIADMK leader hacked to death in Tamil Nadu
വീടിന് സമീപത്തായുള്ള കട തുറക്കാന്‍ ഇറങ്ങിയ ഗണേശനെ ഒളിച്ചിരുന്ന പ്രതി ഗണേശനെ വെട്ടിയെന്നാണ് വിവരം. വെട്ടേറ്റ് വീണ ഗണേശനെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഗണേശന്‍ മരിച്ചു.
പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. സംഭവത്തിൽ ഒരാള്‍ പിടിയിലായി. കുറച്ച് ദിവസം മുന്‍പ് വിനായകക്ഷേത്രത്തില്‍ കുംഭാഭിഷേകം നടന്നിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കേസില്‍ 25കാരനായ ഗുണ്ടമണിയെ പൊലീസ് പിടികൂടി. വൈകീട്ടോടെയാണ് പിടികൂടിയത്. തനിച്ചായിരുന്നോ അതോ കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.