ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. (Orange alert in several districts; Warning issued)
ഇന്ന് എറണാകുളം, കണ്ണൂർ കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്
സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മറ്റന്നാള്‍ യെല്ലോ അലർട്ടുള്ളത്. ജൂണ്‍ 20ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ജൂണ്‍ 21ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Read Also: മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി
Read Also: അതും പോയി ഗയ്‌സ്! സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ്
Read Also: മകളുടെ വിവാഹം; കരുവന്നൂർ കേസിൽ പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം