തിരുവനന്തപുരം:കേരളത്തിൽ രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില കയറി. വരും ദിവസങ്ങളിലും വിലയിൽ ഉയർച്ചയുണ്ടാകുമെന്നാണ് നിഗമനം. ഡോളർ മൂല്യം ഇടിയുന്നു എന്നതാണ് വിപണിയിലെ ട്രെൻഡ്. After two days in Kerala, gold prices went up
പലിശ നിരക്കുകൾ വൈകാതെ കുറയ്ക്കുമെന്നും പ്രചാരണമുണ്ട്. പുതിയ കുതിപ്പിലൂടെ വില റെക്കോർഡിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർദ്ധിക്കുന്നത്.ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5590 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വിപണി വില ഒരു രൂപ വർദ്ധിച്ച് 99 രൂപയായി.