web analytics

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ;‍ മലയാള സിനിമാ രം​ഗത്തെ ജാതി വെറിയും ​ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനായിരുന്നു തിലകനെന്ന് സോഷ്യൽ മീഡിയ

കൊച്ചി: മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ.After the Hema Committee report came out, son Shammi Thilakan shared a picture with Thilakan.

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്.

അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ.

തന്റെ നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ അദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

തിലകൻ അന്ന് പറഞ്ഞ കാര്യങ്ങൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ട്.

തിലകന്റെ വാക്കുകൾ ഓർത്തെടുത്ത് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്തെത്തുന്നത്.

കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ലയെന്നും മലയാള സിനിമാ രം​ഗത്തെ ജാതി വെറിയും ​ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനാണ് അദ്ദേഹമെന്നും കമന്റുകൾ പ്രത്യേക്ഷപ്പെട്ടു.

സിനിമക്കുള്ളിലും സംഘടനക്കുള്ളിലും ഒരു മാഫിയ നിലനിൽക്കുന്നുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് തിലകൻ തുറന്നു പറഞ്ഞിരുന്നു. ഇതിനെ കൃത്യമായി അടിവരയിടുകയാണ് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്. 2010-ലാണ് തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img