web analytics

ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ…ആ 400 കൊടുത്ത് ഞാൻ ഒരു അര വാങ്ങി. അടിച്ചു മക്കളേ അടിച്ചു, സോഡ കൂട്ടി അടിച്ചു..കമന്റുകളിലാകെ ട്രോൾമയം

ക്രിസ്മസ് ബംപർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ പുറത്തു വന്നതോടെ, വാർത്തകൾക്ക് താഴെയുള്ള കമന്റുകളിലാകെ ട്രോൾമയം. XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം സമ്മാനം അടിച്ചത്. ഭാ​ഗ്യവാൻ കണ്ണൂർക്കാരന് തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ചോദ്യം. കമന്റുകളുടെ പ്രളയമാണ് സോഷ്യൽ മീഡിയയിൽ.

‘ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ… അവരുടെ ജാഡ കാണാൻ ഉള്ള ശേഷിയില്ലാത്തതുകൊണ്ടാണ്…’ റോൺസൺ സേവ്യറിന്റെ അസൂയ കമന്റ്ഇങ്ങനെയാണ്. ദൈവമേ ആർക്കടിച്ചാലും, എന്റെ ശത്രുക്കൾക്ക് അടിക്കരുതേ എന്നാണ് അനീഷിന്റെ പ്രാർഥന.

‘ആ 400 കൊടുത്ത് ഞാൻ ഒരു അര വാങ്ങി. അടിച്ചു മക്കളേ അടിച്ചു, സോഡ കൂട്ടി അടിച്ചു’ – പ്രമോദ് ഷിനോ എന്നയാളുടെ കമന്റ്. ഇതിനെല്ലാം ഇടയിൽക്കൂടി സർക്കാരിനെ വിമർശിക്കാനും വിരുതൻമാർ മറന്നില്ല. ലോട്ടറിയടിച്ച പൈനായിരം രൂപ പോലും ട്രഷറിയിൽ നിന്ന് കൊടുക്കുന്നില്ല, പിന്നെയാണ് 20 കോടി എന്നാണ് സർക്കാരിന്റെ സാമ്പത്തികനിലയെ ട്രോളിക്കൊണ്ട് ഇട്ട കമന്റ്.

‘ഭാഗ്യം… 400 പോയില്ല, ലോട്ടറി എടുത്തതും ഇല്ല’ എന്നാണ് അഷ്റഫിന്റെ കമന്റ്. ‘ഞാനും 400 രൂപ ലാഭിച്ചിരിക്കുന്നു’ എന്ന് അഷ്റഫിനെ പിന്തുണച്ച് ഉമേഷും എഫ്ബിയിൽ കുറിച്ചു. ‘20 കോടി തികച്ചുണ്ടെങ്കിൽ മതി, കിട്ടുന്നത് 12 കോടി ആയത് കൊണ്ട് എനിക്ക് വേണ്ട’ എന്നാണ് ശംഭു എസ് പിള്ളയുടെ ട്രോൾ.

‘ആധാർ കാർഡ് ഉള്ള ബംഗ്ലാദേശിക്ക് ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും’ എന്നാണ് സുവിൻ വിശ്വനാഥൻ ചോദിക്കുന്നത്. മരിച്ചുപോയ എന്റെ അപ്പൂപ്പനാണ് ബംപർ അടിച്ചതെന്ന് ആണയിടുന്നു സുരേന്ദ്രൻ എന്ന പ്രൊഫൈൽ. ടാക്സ് പിടിച്ചുകഴിഞ്ഞുള്ള 12 കോടി ആർക്ക് വേണമെന്നാണ് അഭിലാഷ് മുല്ലശേരിയുടെ രോഷപ്രകടനം.

‘അടിച്ചവൻ ബ്ലാക് മണി ഉള്ള ആർക്കെങ്കിലും ടിക്കറ്റ് കൊടുത്താൽ അവർ 20 കോടി കൊടുക്കും. അതുകൊണ്ട് അവന് സുഖമായി കഴിയാം. മറിച്ച് അടിച്ചവൻ ഇത് ബാങ്കിൽ ഏൽപ്പിച്ചാൽ ടാക്സ് കഴിച്ച് 9 കോടി കിട്ടും. അതിൽ നിന്ന് നാട്ടുകാർക്ക്, ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് നല്ലൊരു തുക പോവും. ഇതെല്ലാം കഴിഞ്ഞ് നാട്ടിലെ ചാരിറ്റി നന്മമരങ്ങൾക്കും പണം കൊടുക്കണം. അതും കഴിഞ്ഞ് അമ്പലക്കമ്മറ്റി, പള്ളിക്കമ്മിറ്റി, ചർച്ച് കമ്മിറ്റി എന്നിവർക്കെല്ലാം കൊടുത്ത ശേഷം എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ അടിച്ചവന് കിട്ടും. കാലങ്ങളോളം അയൽ നാടുകളിൽ നിന്ന് വരുന്ന മറ്റു പിരിവുകാരും ഉണ്ടാകും. അവസാനം ഇത് അടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും.’ – ഇങ്ങനെ നീളുന്നു സാലിഹിന്റെ കമൻറ്.

ഇത്തവണ, 50 ലക്ഷം ടിക്കറ്റുകൾ പ്രിൻറ് ചെയ്തതിൽ 45 ലക്ഷത്തിലധികം വിറ്റു. ഇത്തവണത്തേത് റെക്കോഡാണ്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img