വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. വൈദ്യുതി ബില്ലിൽ സർചാർജ് ഈടാക്കാൻ പുതിയ തീരുമാനം. യൂണിറ്റിന് 19 പൈസ നിരക്കിൽ സർചാർജ് ഈടാക്കാൻ ആണ് തീരുമാനം. നിലവിലുള്ള 9 പൈസയോടു കൂടി 10 പൈസ കൂടി സർ ചാർജ് ചേർത്താണ് മൊത്തത്തിൽ 19 പൈസ ഈടാക്കുക. മാർച്ച് മാസത്തിലെ ഇന്ധന സർചാർജ് ആയി 10 പൈസ കൂടി ഈടാക്കുമെന്നാണ് അറിയുന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും നിയന്ത്രണം ഗുണകരമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.