വിവാഹം ഉറപ്പിച്ച ശേഷം നവവധുവും സംഘവും കവർന്നത് 6 ലക്ഷവും ഫോണും ലാപ്ടോപ്പും; തട്ടിപ്പിനിരയായത് മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ;പണം തട്ടിയത് നവദമ്പതികൾക്ക്’ ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാനെന്ന പേരിൽ

കോഴിക്കോട് ∙ ഹോട്ടലിൽ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്തത് സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘം. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർ‌വിവാഹത്തിനു നിർബന്ധിച്ചത്.നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്:

പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. തുടർന്നു യുവാവും സംഘവും കാസർകോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടർക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തിൽ നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കൾ എന്നു പരിചയപ്പെടുത്തിയ ചിലർ കൂടി എത്തി. തുടർന്നു വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു.

‘നവദമ്പതികൾക്ക്’ ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതിൽ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം വിട്ടത്. പിറ്റേന്നു വീണ്ടും എത്തിയ സംഘം, നടക്കാവിൽ പണയത്തിനു വീട് ഏർപ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുൻകൂർ ആയി നൽകണമെന്നും അറിയിച്ചു.

പണം കൈമാറി വീടു കാണാൻ പോകുന്നതിനിടയിൽ തൊട്ടടുത്ത ആരാധനാലയത്തിൽ കയറുന്നതിനായി ഡോക്ടർ ഫോണും ലാപ്ടോപും അടങ്ങിയ ബാഗും സംഘത്തിനു കൈമാറി. തിരിച്ചെത്തിയപ്പോൾ സംഘം സ്ഥലംവിട്ടിരുന്നു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img