News4media TOP NEWS
സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ഇടവേളയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശങ്ങൾ അറിയാം:

ഇടവേളയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴ; ജാഗ്രതാ നിർദേശങ്ങൾ അറിയാം:
June 7, 2024

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.(After a break, it is raining in Kerala)

4 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും നാളെ  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ഇങ്ങനെ:

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Read also: സാങ്കേതിക പ്രശ്നങ്ങൾ അതിജീവിച്ചു, ഡോക്കിങ് വിജയകരം; സുനിതാ വില്യംസും ബുഷ് വിൽമോറുമായി ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

Related Articles
News4media
  • Kerala
  • News
  • Top News

സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്ക...

News4media
  • Kerala
  • News

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയവരെ ട്രെയിൻ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യ...

News4media
  • Kerala
  • News

തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…

News4media
  • Kerala
  • News
  • Top News

നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • Kerala
  • News
  • Top News

ഒന്നു തല കാണിച്ചശേഷം ‘മുങ്ങി’ കാലവർഷം; അടുത്തയാഴ്ച ശക്തമാകുമെന്ന് വിദഗ്ദർ; കുറയാൻ കാരണം…...

News4media
  • Kerala
  • News
  • Top News

കേരളത്തിൽ കാലവർഷമെത്തുക ഇനിയും 4 ദിവസത്തിനുശേഷം, ഒപ്പം ചക്രവാതചുഴിയും; ഇപ്പോൾ പെയ്യുന്നത് വേനൽ മഴ: ഇ...

News4media
  • Kerala
  • News4 Special
  • Top News

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]