web analytics

കൊല്ലത്ത് ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദിവസങ്ങളോളം തടവിൽ പാർപ്പിച്ചു; മുങ്ങിയത് ഗൾഫിലേക്ക്; ബസ് കണ്ടക്ടറെ 27 വർഷത്തിന് ശേഷം പിടികൂടി അഞ്ചൽ പോലീസ്

ബസ്സിൽ യാത്രചെയ്ത യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യ നേടി ഒളിവിൽപോയ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവൻ (54) ആണ് പിടിയിലായത്. സജീവന്റെ സഹോദരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സജീവൻ ചേങ്കോട്ടുകോണത്തുള്ള വിവരം പൊലീസിന് ലഭിച്ചത്. അഞ്ചൽ എസ് ഐ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ പിടികൂടിയത്.

1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചൽ -കുളത്തുപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവൻ. കുളത്തൂപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് ബസിൽ യാത്ര ചെയ്ത അഞ്ചൽ സ്വദേശിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ഇറക്കിയ ശേഷം കാറിൽ കയറ്റി വർക്കല, പരവൂർ എന്നിവിടങ്ങളിൽ എത്തിച്ച് സ്വകാര്യ ലോഡ്ജുകളിൽ വച്ച് സജീവനും ബസ് ജീവനക്കാരുൾപ്പെടെയുള്ള പത്ത് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയും ദിവസങ്ങളോളം തടവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ കൈയിൽനിന്നും രക്ഷപ്പെട്ട യുവതി നൽകിയ പരാതിയിൽ പ്രതികളെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സജീവൻ ജാമ്യം നേടിയ ശേഷം ഒളിവിൽ പോകുകയും ഗൾഫിലേക്ക് കടക്കുകയും ചെയ്തു. വർഷങ്ങൾക്കു് ശേഷം ഗൾഫിൽ നിന്നും തിരികെയെത്തിയ സജീവൻ തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് താമസിച്ചു വരവേയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read also; കിണർ വൃത്തിയാക്കാനിറങ്ങിയ എഴുപതുകാരൻ വായുസഞ്ചാരം കുറഞ്ഞ കിണറ്റിൽ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാ സേന

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

മോദി–സുല്‍ത്താന്‍ ഹൈതം ഫോണ്‍ സംഭാഷണം; ഇന്ത്യ–ഒമാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം

മോദി–സുല്‍ത്താന്‍ ഹൈതം ഫോണ്‍ സംഭാഷണം; ഇന്ത്യ–ഒമാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം മസ്‌കത്ത്: ഇന്ത്യയും ഒമാനും...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു തിരുവനന്തപുരം: ക്രമസമാധാന...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img