100 വർഷത്തിന് ശേഷം മഹാശിവരാത്രി ദിനമായ ഇന്ന് ശനി ശശരാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കപ്പെടുമെന്ന് ജ്യോതിഷികൾ. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരുമത്രെ. ശശരാജയോഗവും മാളവ്യ രാജയോഗവും കാരണം ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്ന രാശിജാതർ ഇവരൊക്കെയാണ്…
മിഥുനം: മിഥുനം രാശിക്കാർക്ക് ശിവഭഗവാൻറെ അനുഗ്രഹത്താൽ വലിയ ഭാഗ്യങ്ങൾ കൈവരുമെന്നും എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുമെന്നും നല്ല വാർത്തകൾ കേൾക്കാനാകുമെന്നും ജ്യോതിഷികൾ പറയുന്നു.
മകരം: മഹാശിവരാത്രി ദിനത്തിലെ ശുഭയോഗം മകരം രാശിക്കാർക്ക് കൂടുതൽ ഗുണം ചെയ്യും. മകരം രാശിജാതരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. കരിയറിലും ബിസിനസിലും ഉയർച്ചയുണ്ടാകും.
കുംഭം: കുംഭം രാശിക്കാർക്ക് മഹാശിവരാത്രി ദിനത്തിലെ ശുഭയോഗങ്ങൾ ഗുണം ചെയ്യുന്നതിനൊപ്പം ആഗ്രഹങ്ങൾ സഫലമാകും. ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ഭാഗ്യവും ഉണ്ടാകും.