News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

മഴ ചതിക്കും; ട്രക്കിം​ഗിന് താൽക്കാലിക നിരോധനം

മഴ ചതിക്കും; ട്രക്കിം​ഗിന് താൽക്കാലിക നിരോധനം
July 16, 2024

വയനാട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഡ്വഞ്ചര്‍ പാർക്കുകളിൽ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടർ. 900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവർത്തനങ്ങൾ നിരോധിച്ചാണ്‌ കളക്ടർ ഉത്തരവിറക്കിയത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം എന്നും ഉത്തരവിൽ പറയുന്നു.(Adventure park trekking stopped)

പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും നിരോധന ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Read Also: കണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു; കണ്ടെത്തിയത് നിർമ്മാണത്തിലിരിക്കുന്ന വീടിനരികെ നിന്ന്

Read Also: അതിശക്തമായ മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം

Read Also: അയ്യോ സാറിന്റെ വീടാണെന്ന് അറിഞ്ഞില്ല; മോഷ്ടിച്ച സാധനം തിരികെ നൽകി മാപ്പപേക്ഷയും ഭിത്തിയിൽ ഒട്ടിച്ച് കവിയുടെ വീട്ടിൽ കയറിയ കള്ളൻ

Related Articles
News4media
  • Kerala
  • News

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും വെട്ടി

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂര...

News4media
  • Kerala
  • News
  • Top News

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി...

News4media
  • Kerala
  • News
  • Top News

കനത്തമഴ; വയനാട്ടിൽ സാഹസിക വിനോദ സഞ്ചാരത്തിന് നിരോധനം

News4media
  • Kerala
  • News
  • Top News

സ്കൂളിൽ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 193 കുട്ടികള്‍

News4media
  • Kerala
  • News
  • Top News

മഴ തുടരുന്നു; വയനാട് ജില്ലയില്‍ നാളെ അവധി

News4media
  • News
  • News4 Special

വാകവനത്തിലേയ്ക്ക് പോരൂ…. കാറ്റുകൊണ്ട് നടക്കാം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]