നാല് വയസ്സുള്ള മകനുമായി ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്
പത്തനംതിട്ട: അടൂരിൽ നാല് വയസുകാരനായ മകനെയും എടുത്ത് സ്വകാര്യ ബസിന് മുന്നിലേക്ക് ചാടിയ പിതാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് രാവിലെ 9.30ഓടെ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് സംഭവം.
ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ പിതാവും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങളിൽ, കൈകുഞ്ഞിനെയും എടുത്ത് റോഡരികിലൂടെ പിതാവ് ഓടിവരുന്നതും പിന്നാലെ സർവീസ് ബസിന് മുന്നിലേക്ക് പെട്ടെന്ന് ചാടുന്നതുമാണ് കാണുന്നത്.
ഇരുവരും ബസിന്റെ അടിയിലേക്ക് വീണെങ്കിലും, അപകടം കണ്ട് ഡ്രൈവർ ഉടൻ ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു.
നിമിഷങ്ങൾക്കകം ബസിനടിയിൽ നിന്ന് കുഞ്ഞിനെയും എടുത്ത് പിതാവ് പുറത്തേക്ക് കയറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു.
ഭാര്യയോടൊപ്പം അടൂർ ആശുപത്രിയിലെത്തിയതാണെന്നും, ആശുപത്രിയിൽ വച്ച് ഭാര്യയെ കാണാതായതോടെ പരിഭ്രാന്തിയിലായാണ് റോഡിലേക്ക് ഓടിയതെന്നും ബസിന് മുന്നിലേക്ക് ചാടിയതെന്നും പിതാവ് നാട്ടുകാരോട് പറഞ്ഞു.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്.
തിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയെങ്കിലും, ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി.
തുടർന്ന്, ബസിനടിയിൽ നിന്ന് കുഞ്ഞുമായി പുറത്തേക്ക് വന്ന പിതാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ ശാന്തനാക്കി നിർത്തിയത്.
ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയാണെന്നും ബസിന് മുന്നിലേക്ക് ചാടിയതാണെന്നമാണ് ഇയാള്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞത്.
English Summary
A father attempted suicide by jumping in front of a private bus while holding his four-year-old son in Adoor, Pathanamthitta, on Monday morning. The incident occurred around 9.30 AM near Indraprastham Hotel. The timely intervention of the bus driver prevented a major tragedy, saving both father and child. CCTV footage shows the man running towards the road carrying the child and suddenly jumping in front of the bus. Though they fell under the bus, the driver quickly applied brakes and stopped. The man then emerged from under the vehicle holding the child and attempted to flee but was stopped by locals.









