web analytics

നാട്ടിൽ പൊതുശല്യമായി മാറിയ അനൂപിനെ നിയന്ത്രിക്കാൻ സിസിടിവി ക്യാമറ സ്ഥാപിച്ചു! ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതിനു പിന്നിൽ….

നാട്ടിൽ പൊതുശല്യമായി മാറിയ അനൂപിനെ നിയന്ത്രിക്കാൻ സിസിടിവി ക്യാമറ സ്ഥാപിച്ചു! ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതിനു പിന്നിൽ….

അടൂർ: സിസിടിവി ക്യാമറ സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അനൂപ് (23) ആണ് പിടിയിലായത്.

അയൽവാസികൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് അനൂപിനെ പ്രകോപിപ്പിച്ചതായാണ് പൊലീസിന്റെ വിശദീകരണം.

നാട്ടിൽ പൊതുശല്യമായി മാറിയ അനൂപിനെ നിയന്ത്രിക്കാനായാണ് അയൽവാസി സ്വന്തം വീട്ടിൽ ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു.

ജനുവരി 8-ന് ഉച്ചയോടെ അനൂപ് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ മർദ്ദിച്ച് പുറത്തേക്ക് തള്ളിവീഴ്ത്തിയ ശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെയും അനൂപ് മർദ്ദിച്ചതായും പൊലീസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെങ്കിലും തുടക്കത്തിൽ പിടികൂടാനായിരുന്നില്ല.

തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൂടൽ പൊലീസ് അനൂപിനെ അറസ്റ്റ് ചെയ്തത്.

മോഷണം, അടിപിടി, കഞ്ചാവ് കേസ് ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അനൂപെന്ന് പൊലീസ് അറിയിച്ചു.

കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറുമാസം തടവുശിക്ഷ അനുഭവിച്ച ഇയാൾ ശിക്ഷ പൂർത്തിയാക്കി അടുത്തിടെ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY

A youth was arrested in Adoor for allegedly attacking a neighbouring couple after they installed a CCTV camera at their house. The accused, Anoop (23) from Kalanjoor, Pathanamthitta, reportedly trespassed into the house on January 8 and assaulted the husband and wife.

adoor-cctv-row-neighbour-attack-anoop-arrest

Adoor, Pathanamthitta, Kalanjoor, CCTV dispute, neighbour attack, house trespass, attempt to murder, KAAPA Act, Kerala police, Kudhal police, crime news

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ ദുബായ്: ഇന്ത്യൻ രൂപയുടെ...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

പെരുവനം പൂരം സമാപിച്ചു; ഇനി ആറാട്ടുപുഴ പൂരത്തിന്റെ കാത്തിരിപ്പിൽ മേളപ്രേമികൾ

തൃശൂർ: മേളങ്ങളുടെ തറവാടായ പെരുവനത്തിന്റെ മണ്ണിൽ ചരിത്രപ്രസിദ്ധമായ പെരുവനം പൂരം ആവേശപൂർവ്വം...

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച് ജർമൻ സംഘത്തിന്റെ മാസ്സ് എൻട്രി

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച്...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img