‘ഈ കട പൂട്ടി പോകേണ്ടി വന്നതില്‍ നല്ല വിഷമമുണ്ട് ’: പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് പിന്മാറി അഡ്മിന്‍

പി വി അന്‍വറിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് ഉണ്ടായിരുന്നു. എന്നാൽ, പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഡ്മിന്‍ കെഎസ് സലിത്ത്. Admin withdrew from managing PV Anwar’s Facebook page

ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

സലിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും, രാഷ്ട്രീയനിലപാടുകളും ഉണ്ട്. അങ്ങനെ ഒരേ നിലപാടുള്ള കാലത്ത്,ആശയപരമായും മാനസികമായും പലരോടും നമ്മള്‍ ഐക്യപ്പെട്ടെന്നിരിക്കും. അതേ ചെയ്തിട്ടുള്ളൂ എന്ന ബോധ്യം എനിക്കുണ്ട്.

അവര്‍ക്കൊപ്പം നിന്ന് പറഞ്ഞതൊക്കെയും എന്റെ കൂടി രാഷ്ട്രീയബോധ്യങ്ങളാണ്. ആ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു സ്‌ക്രീനിംഗുമില്ലാതെ വേദി തന്നു എന്നത് പറയാതിരിക്കാന്‍ പറ്റില്ല. എന്റെ ബോധ്യങ്ങളില്‍ അന്നും ഇന്നും അണുവിട മാറ്റമില്ല. ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം.

പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തില്‍ തോന്നുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ട്.മറ്റാര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറം. പാര്‍ട്ടിക്കൊപ്പമാണ്. പാര്‍ട്ടിക്കൊപ്പം മാത്രമാണ് – സലിത്ത് കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

Related Articles

Popular Categories

spot_imgspot_img