സംവിധായകന്‍ മോശമായി പെരുമാറിയപ്പോൾ അടിക്കാൻ വേണ്ടി ഞാൻ ചെരുപ്പൂരി, പ്രതികരിച്ചതിനാല്‍ സിനിമകള്‍ നഷ്ടമായി; വെളിപ്പെടുത്തലുമായി നടി ഉഷ ഹസീന

തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നും ഉഷ ഹസീന വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു.(Actress usha haseena against malayalam film director)

ഒരു സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവവും ഉഷ പങ്കുവെച്ചു. ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്റെ അച്ഛനൊപ്പമാണ് പോയത്. ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റിൽ വരുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇൻസൾട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു എന്നും അവർ പറഞ്ഞു.

മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരിൽ അവരുടെ ബാൻ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോൾ അറിയില്ല, അവർ മുൻകൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേർ ചേർന്നാണ് ഇത് ചെയ്യുന്നതെന്ന് അന്നറിയില്ല. ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത് എന്നും ഉഷ ഹസീന പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

Other news

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

Related Articles

Popular Categories

spot_imgspot_img