തിരുവനന്തപുരം: സിനിമാ സെറ്റില്‍ വെച്ച് ഒരു നടന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് നടി സോണിയ മല്‍ഹാര്‍ പരാതി നല്‍കി. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്.Actress Sonia Malhar filed a complaint along with the actor’s name
നടന്റെ പേര് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. നടന്‍ കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി. ഇന്നലെ അന്വേഷണ സംഘത്തിന് സോണിയ മല്‍ഹാര്‍ മൊഴി നല്‍കിയിരുന്നു.
താന്‍ ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യ അല്ലെന്ന് നടി സോണിയ മല്‍ഹാര്‍ വ്യക്തമാക്കിയിരുന്നു. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പല ആര്‍ട്ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും. നടി പറഞ്ഞു.
ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. ഉത്തരവാദപ്പെട്ടവർ ചോദിക്കുമ്പോൾ അവരോട് പെരു വെളിപ്പെടുത്തും.
ഞാന്‍ ആരെയും ഭയക്കുന്നില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്. മെന്റൽ ട്രോമയിലേക്ക് കടന്നുപോകാനില്ലെന്നും’ സോണിയ മൽഹാർ പറഞ്ഞു.