web analytics

‘മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു’; പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ

മമ്മൂട്ടി അഭിനയിച്ച പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ.

ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം ജങ്കാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത.

ഒരു സീനിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയിൽ നിന്നുണ്ടായ സമീപനത്തെ പറ്റിയാണ് ശ്വേത പറഞ്ഞത്.

ശ്വേത മേനോൻ പറഞ്ഞത്:

മമ്മൂക്കയുടെ സ്വഭാവം ഒട്ടുമിക്ക ആർട്ടിസ്റ്റുകൾക്കും അറിയാം. പ്രേക്ഷകർക്ക് അത് അത്രത്തോളം അറിയണമെന്നില്ല.

ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്‌തു എന്നൊന്നും പറയുന്ന ആളല്ല. പാലേരി മാണിക്യം ചെയ്യുന്ന സമയത്ത് എനിക്കൊരു അനുഭവമുണ്ടായി.

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്

ഒരു സീനിൽ ഞാൻ മുന്നിൽ വന്ന് നിൽക്കുമ്പോൾ മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു ചെയ്യേണ്ടത്.

എന്നാൽ, അദ്ദേഹം അത് ചെയ്യുമോ എന്ന് സംവിധായകൻ രഞ്ജിത്തിന് സംശയമുണ്ടായിരുന്നു.

മമ്മൂക്ക വരുന്നതിന് മുമ്പ് തന്നെ അതിന്റെ ബാക്കി ഷോട്ടുകളെല്ലാം നമ്മൾ എടുത്തു. പക്ഷേ, മമ്മൂക്ക വന്നയുടൻ ഫുൾ ഷോട്ട് നമ്മൾ ചെയ്‌തു.

ആരും പ്രതീക്ഷിച്ചില്ല അത്. പണ്ട് അനശ്വരം ചെയ്‌ത മമ്മൂക്കയല്ല പാലേരി മാണിക്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ ന്യൂജൻ കുട്ടികളോടൊപ്പം അഭിനയിക്കാനും അദ്ദേഹം തയ്യാറാണ്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ സിനിമയുടെ ശരിക്കും റിലീസ് 2009ല്‍ ആയിരുന്നു. (പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ)

15 വര്‍ഷത്തിന് ശേഷമാണ് 4കെ, അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് സിനിമ എത്തിയത്.

സിനിമയുടെ റീ റിലീസ് പലയിടത്തും മുടങ്ങി

കഴിഞ്ഞ ഒക്ടോബര്‍ 4ന് വെള്ളിയാഴ്ചയായിരുന്നു സിനിമ റീ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയുടെ റിലീസ് പലയിടത്തും മുടങ്ങി.

സിനിമയുടെ ഒറ്റ ടിക്കറ്റ് പോലും വിറ്റ് പോകാതെ ആയതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സലാക്കി.

തിരുവനന്തപുരം ഏരീസ്പ്ലസ്, എറണാകുളം ഷേണായ്‌സ്, എറണാകുളം സംഗീത അടക്കമുള്ള പ്രമുഖ തിയേറ്ററുകളില്‍ ഷോ ഒഴിവാക്കിയിരിക്കുന്നു.

എന്തിനായിരുന്നു ഈ സിനിമയുടെ റീ റിലീസ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.

എന്നാല്‍ സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രൊമോഷന്‍ നടത്തിയില്ലെന്ന പരാതിയും സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു.

നവംബറിലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം റീ റിലീസ് ചെയ്യുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ സംവിധായകനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.

ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ബംഗാളി നടിയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

ഇതിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു.

പിന്നാലെ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ ഒരു യുവാവും പരസ്യമായി രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവിലെ ഹോട്ടലിലേക്ക് തന്നെ വിളിച്ചു വരുത്തി ഉപദ്രവിച്ചു എന്നായിരുന്നു ഇയാളുടെ പരാതി.

സിനിമയുടെ റീ റിലീസ്

അന്വേഷണം നടന്നു കൊണ്ടിരിക്കവെയാണ് സിനിമയുടെ റീ റിലീസ് എത്തിയത് എന്നത് പ്രേക്ഷകരെ സിനിമ കാണുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചു.

അതുമാത്രമല്ല, ഓണത്തിനോട് അനുബന്ധിച്ച് റീ റിലീസ് ഉണ്ടാകുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും അത് ഉണ്ടായില്ല.

മാധ്യമങ്ങളിൽ വലിയ വാര്‍ത്തകള്‍ ആയതുമില്ല….

പിന്നീട് വന്ന റിലീസ് തീയതിയോ മറ്റ് അപ്‌ഡേഷനുകളോ മാധ്യമങ്ങളിൽ വലിയ വാര്‍ത്തകള്‍ ആയതുമില്ല.

അതു കൊണ്ട് തന്നെ സിനിമ എത്തിയ വിവരം പലരും അറിഞ്ഞിരുന്നുമില്ല.

ഇതാണ് തിയേറ്ററുകളില്‍ റീ റിലീസ് ട്രെന്‍ഡ് പിന്തുടരാനാവാതെ ചിത്രത്തിന് തണുപ്പന്‍ പ്രതികരണം ലഭിക്കാന്‍ കാരണമായത്.

മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത സിനിമ കൂടിയാണ് പാലേരി മാണിക്യം.

ടിപി രാജീവന്‍ എഴുതിയ നോവല്‍ സിനിമയാക്കിയപ്പോള്‍ മൂന്ന് റോളുകളിലാണ് മമ്മൂട്ടി തകർത്ത് അഭിനയിച്ചത്.

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തമായിരുന്നു മമ്മൂട്ടിയുടെ മൂന്ന് കഥാപാത്രങ്ങള്‍.

പാലേരിയിലെ ക്രൂരനായ, സ്ത്രീകളെ നിരന്തരം ചൂഷണം ചെയ്യുന്ന ജന്മി,

മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ മമ്മൂട്ടി അഭ്രപാളിയില്‍ എത്തിച്ചത്.

ഹരിദാസ്, ഖാലിദ് എന്നിവയാണ് മമ്മൂട്ടി അവതരിപ്പിച്ച മറ്റ് കഥാപാത്രങ്ങളുടെ പേര്.

1957 മാര്‍ച്ച് 30ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തിലായിരുന്നു ഈ സിനിമയുടെ കഥ പറഞ്ഞത്.

Summary: Actress Shweta Menon opened up about her experience during the shooting of the film Paleri Manikyam. She shared personal insights and behind-the-scenes moments related to the making of the movie, shedding light on the challenges and emotions she went through while portraying her role.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു ന്യൂഡൽഹി: മൂന്നു ആഴ്ച മുമ്പ്...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img