web analytics

അവസരം ലഭിക്കാനായി മകൾ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നത് തെറ്റല്ലെന്ന് കരുതുന്ന അമ്മമാരുണ്ട്; ആ മൊഴി നൽകിയത് ശ്രുതി രജനീകാന്ത് ആണോ? നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഹേമ കമ്മിറ്റിക്ക് താൻ മൊഴി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടി ശ്രുതി രജനീകാന്ത്. ശ്രുതി കുറച്ച് കാലങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയുന്ന ഭാ​ഗവും ഹേമ കമ്മിറ്റി റിപ്പോർട്ടും ചേർത്തുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന നടി താനല്ലെന്ന് വെളിപ്പെടുത്തി താരം രം​ഗത്തെത്തിയത്.Actress Shruti Rajinikanth clarified that she did not give a statement to the Hema Committee

അവസരം ലഭിക്കാനായി മകൾ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നത് തെറ്റല്ലെന്ന് കരുതുന്ന അമ്മമാരുണ്ടെന്നും അത്തരത്തിൽ ചിലരെ അറിയാമെന്നും ഒരു നടി ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയെന്ന വാർത്തയിൽ പറയുന്ന നടി ശ്രുതി രജനീകാന്താണ് എന്നായിരുന്നു പ്രചാരണം.

എന്നാൽ, താൻ ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് തരം ഇപ്പോൾ

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന നടി താനല്ലെന്നും ഹേമ കമ്മിറ്റിക്ക് താൻ മൊഴി നൽകിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കുന്നു.

‘അവസരം ലഭിക്കാനായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. മകൾ അത്തരമൊരു വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്.

അത്തരത്തിൽ ചിലരെ അറിയാമെന്ന് നടി മൊഴി രേഖപ്പെടുത്തിയെന്നാണ് ഒരു മാധ്യമത്തിൽ വന്ന വാർത്തയിൽ പറയുന്നത്. എന്നാൽ ആ നടി ഞാനല്ല. ഞാൻ പറഞ്ഞതും ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതും വ്യത്യസ്ത സംഭവങ്ങളാണ്.

ഞാൻ ആർക്കും മൊഴി കൊടുത്തിട്ടില്ല. നേരത്തെ ഒരു അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എന്താണ് അഭിപ്രായമെന്നും കാസ്റ്റിങ് കൗച്ച് മലയാള സിനിമയിൽ ഉണ്ടോ എന്നും ചോദിച്ചിരുന്നു.

അതിന് ഞാൻ നൽകിയ മറുപടിയാണ് ആ വീഡിയോയിലുള്ളത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന സംഭവത്തെ കുറിച്ചാണ് അഭിമുഖത്തിൽ പറഞ്ഞത്.

ഒരു അമ്മ തന്നെ മകളെ കൊണ്ടുവന്ന് ‘ഇവളെ ഇവിടെ നിർത്താം, രാവിലെ വന്ന് വിളിച്ചോളാം, എനിക്ക് അതൊന്നും കുഴപ്പമില്ല’ എന്ന് പറയുകയായിരുന്നു.

അപ്പോഴേ ആ തള്ളയെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടി കൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. അവരെ ഒരു അമ്മയായിട്ട് കാണാനാകില്ല.

ആ സംഭവത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അവരുടെ പേര് വെളിപ്പെടുത്താൻ എനിക്ക് കഴിയില്ല. അവരായിട്ട് വന്ന് ഇതേ കുറിച്ച് പറയുന്നെങ്കിൽ പറയട്ടെ.

സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് എത്ര പറഞ്ഞാലും അതുള്ള കാര്യമാണ്. ഇങ്ങനെയൊരു കമ്മിറ്റി അത് പുറത്തുകൊണ്ടുവരുകയാണെങ്കിൽ നല്ലത്. സിനിമയോട് അത്രയും ഇഷ്ടമുള്ളതിനാലാണ് അഭിനയിക്കാൻ വന്നത്.

കുട്ടിക്കാലത്ത് ഡാൻസിനോടായിരുന്നു പ്രിയം. നാടകങ്ങളും ചെയ്തിട്ടുണ്ട്. കൂടെക്കിടന്നാലെ അവസരം കിട്ടൂ, ഇല്ലെങ്കിൽ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും, അത് കണ്ടില്ലെന്ന് നടിച്ചാൽ മതി എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാനാവില്ല. അത് മോശമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’-ശ്രുതി യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടി ശ്രുതി രജനീകാന്ത് ചിലപ്പോൾ പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് കുഞ്ഞെൽദോ, നീരജ, ക്യൂൻ എലിസബത്ത് എന്നീ ചിത്രങ്ങളൂടേയും ഭാഗമായി. സോഷ്യൽ മീഡിയയിലും സജീവമായ നടിക്ക് ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷം ഫോളോവേഴ്‌സുണ്ട്. യുട്യൂബിൽ നാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.”

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

Related Articles

Popular Categories

spot_imgspot_img