രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ
കൊച്ചി: ലൈംഗിക ആരോപണ വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് സ്‌സ്പെൻഷനിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായർ വീണ്ടും രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് സീമ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നടി പിന്തുണ അറിയിച്ചത്. പൊതുജനങ്ങളുടെ തിടുക്കത്തിലുള്ള വിധിന്യായത്തെ താരം വിമർശിക്കുകയും ചെയ്തു. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിൽ എത്തിയതിനെ തുടർന്നായിരുന്നു നടി പോസ്റ്റ് ഇട്ടത്.
സീമ ജി. നായരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘വരുമോ ,വരില്ല ,വരില്ലേ ,വരാതിരിക്കില്ല ,വരുമായിരിക്കും ,വന്നു ..ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ ..രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്.
ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ,പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട് ,ആരെയും ധിക്കരിച്ചു എന്ന് പറയാൻ ആകില്ല. സ്വതന്ത്രൻ ആയതുകൊണ്ട് ,സ്വന്തമായി തീരുമാനമെടുക്കാം’.
മുമ്പും ആരോപണങ്ങൾ നിരന്തരമായി നേരിട്ടിരുന്ന രാഹുലിനെ പിന്തുണച്ച് സീമ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ചർച്ചകളും പ്രതിഷേധങ്ങളും കാണുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ തേജോവധമാണ് ഓർമ്മ വന്നതെന്നാണ് സീമ നേരത്തെ പറഞ്ഞിരുന്നത്.
ഒരു തെറ്റ് സംഭവിച്ചാൽ, രണ്ടുപേരും അതിൽ തുല്യ പങ്കാളികളാണ്. പിന്നെ എങ്ങനെയാണ് ഒരു പക്ഷത്തെ അതിന് കുറ്റപ്പെടുത്താൻ കഴിയുക എന്നും സീമ ജി നായർ മുമ്പ് ചോദിച്ചിരുന്നു.
കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ
ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അടക്കം നിർദേശം അവഗണിച്ച് നിയമസഭയിൽ പങ്കെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ അതിനുശേഷം പ്രധാന ഗേറ്റിന് മുന്നിൽ മാധ്യമങ്ങളെ കണ്ടു.
രാഹുലിന്റേത് എന്ന പേരിൽ പുറത്തു വന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ചോദ്യങ്ങൾക്ക് മറുപടി പറയാൻ രാഹുൽ തയാറായില്ല. അബോർഷനായി യുവതിയെ നിർബന്ധിക്കുന്ന ഓഡിയോയിലെ ശബ്ദം താങ്കളുടേതാണോ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി നൽകിയില്ല. അന്വേഷണം നടക്കുകയാണ് എന്ന് മാത്രം പറയുകയാണ് രാഹുൽ ചെയ്തത്.
പാലക്കാട് നിയമസഭാംഗം രാഹുൽ മാങ്കൂട്ടത്തിൽ, തന്റെ മേൽ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും വിവാദ ഓഡിയോയ്ക്കുമിടയിൽ ഇന്ന് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
എന്നാൽ, ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. “അന്വേഷണം നടക്കുകയാണ്” എന്ന വാചകത്തിലേക്ക് മാത്രമാണ് രാഹുലിന്റെ മറുപടി ചുരുങ്ങിയത്.
Summary: Actress Seema G. Nair has once again come forward in support of suspended Congress MLA Rahul Mamkootathil, who is facing sexual harassment allegations.