ചെന്നൈ: നടി സാമന്ത പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. മരണ വിവരം സാമന്ത തന്നെയാണ് അറിയിച്ചത്. തെലുങ്ക് ആംഗ്ലോ ഇന്ത്യനായിരുന്നു അദ്ദേഹം.(Actress Samantha’s father passed away)
‘അച്ഛാ നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് എഴുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി പിതാവിന്റെ മരണവിവരം അറിയിച്ചത്. തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
സാമന്തയുടെ പിതാവിന്റെ മരണവാര്‍ത്തയില്‍ ആരാധകരും സഹപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു. നിനിറ്റെ പ്രഭു ആണ് ഭാര്യ.