സിനിമാതാരവും ബിഗ്ബോസ് മത്സരാർഥിയുമായ രാഖി സാവന്ത് ആശുപത്രിയിൽ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിക്ക് ആറുദിവസം വരെ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചെന്ന് ടൈംസ് നൗ വാർത്തയിൽ പറയുന്നു.
രോഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാനാകില്ലെന്നും അധികം സംസാരിക്കാനാകില്ലെന്നും നടി അറിയിച്ചെന്നാണ് വാർത്ത. അതേസമയം നടിയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തുവന്നു. ഏത് ആശുപത്രിയിലാണ് രാഖിയെ പ്രവേശിപ്പിച്ചതെന്ന കാര്യവും വ്യക്തമല്ല.
Read Also:മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും