നടിയും നര്‍ത്തകിയുമായ നയന ജോസനും ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇരുവരുടെ വിവാഹനിശ്ചയം നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹത്തിലെത്തിയതെന്ന് നയന നേരത്തെ പറഞ്ഞിരുന്നു.
‘വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവരായാതിനാല്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പോരാടി. വളരെ പിന്തുണ നല്കുന്ന, കരുതലുള്ള, എന്നെ പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം തുടങ്ങാന്‍ പോകുന്നു.’ എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നയന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.
ഏറെ കാത്തിരുന്ന ദിവസമായിരുന്നു ഇതെന്നും എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും വിവാഹശേഷം നയന പ്രതികരിച്ചു. ‘വളരെയധികം സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണം.’-നയന പറയുന്നു.
വിവാഹത്തിന് മുന്നോടിയായി മധുരംവെപ്പ്, ബ്രൈഡല്‍ ഷവര്‍, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങൾ നയന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.