പൊലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്ന നടി നിവേദയുടെ ദൃശ്യങ്ങൾ വൈറൽ . വീഡിയോയിൽ വാഹനത്തിന്റെ ഡിക്കി പരിശോധിക്കണമെന്ന് പറഞ്ഞ പൊലീസുകാരോട് നടി നിവേദ പൊതുരാജ് ചൂടാകുന്നത് ആണ് ദൃശ്യങ്ങൾ.
തനിക്കു ലൈസൻസ് ഉണ്ടെന്നും വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ കൃത്യമാണെന്നും നടി പോലീസുകാരോട് പറയുന്നുണ്ട്. എന്നാൽ സുരക്ഷയുടെ ഭാഗമായി ഡിക്കി തുറക്കണമെന്നാണ് പൊലീസുകാർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. ഇതിനിടെ പരിശോധനയുടെ വിഡിയോ മൊബൈലിൽ പകർത്താനെത്തിയ ആളുടെ മൊബൈൽ നടി തട്ടിപ്പറിക്കാനും ശ്രമിക്കുന്നുണ്ട്.
#NivethaPethuraj doing a remake of Soppana Sundari?? https://t.co/rc00z3fcTT
— Movies4u (@Movies4uOfficl) May 30, 2024
എക്സ് പ്ലാറ്റ്ഫോമുകളിലാണ് നിവേദയുടെ വിഡിയോ പ്രചരിക്കുന്നത്. അതേ സമയം പുതിയ സിനിയുടെ പ്രമോഷന്റെ ഭാഗമായി നടിയുടെ അറിവോടു കൂടി ചിത്രീകരിച്ചതാണ് ഈ സംഭവമെന്നും റിപ്പോർട്ടുണ്ട്.
ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തിയ സൊപ്പന സുന്ദരി സിനിമയുടെ റീമേക്ക് ആണ് ഈ സിനിമയെന്നും ചിത്രത്തിലെ ഒരു ഭാഗത്തിന്റെ ലൊക്കേഷൻ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നതെന്നും ടോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.