കൊച്ചി-മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഗീത വിജയന്‍. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഗീത വിജയന്‍ ശ്രദ്ദിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി. Actress Geethavijayan says that she has had many bad experiences from Malayalam cinema
സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരിക്കല്‍ താന്‍ നേരിട്ട ദുരനുഭവം ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അന്ന് അത് ആരും ഗൗനിച്ചില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ്ടും അതേ ആരോപണവുമായി എത്തിയിരിക്കുകയാണ് താരം. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകനാണ് തന്നെ അപ്പ്രോച്ച് ചെയ്തതെന്നും ഗീത പറഞ്ഞു.
മലയാള സിനിമയില്‍ നിന്ന് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയന്‍. അത്തരക്കാര്‍ക്കെതിരെ ആ സമയങ്ങളില്‍ ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന്‍ പറഞ്ഞു.
പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും ഒരുപാട് അനുഭവിച്ചു. എല്ലാവരം മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ ഈ അവസരത്തിലെങ്കിലും പറയണം.
അങ്ങനെ മലയാളസിനിമയില്‍ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയന്‍ പറഞ്ഞു. ‘ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കില്‍ അവിടെ നിന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ട്.
അതിന് അറുതി വീണം. എല്ലാവരും അവരുടെ കാര്യങ്ങള്‍ മുന്നോട്ടുവന്നു തുറന്നുപറയണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ വില്ലന്‍മാര്‍ക്കൊക്കെ ഭയമാണ്. അതാണ് വേണ്ടത്. അതിനെക്കാള്‍ എത്രയോ വലുതാണ് പീഡനത്തിന് ഇരയായ സ്ത്രീകളുടെ അവസ്ഥ’- നടി പറഞ്ഞു
ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകനില്‍ നിന്നാണ്. 1992ലാണത്. ലൊക്കേഷനില്‍ വച്ച് തന്റെ റൂമിന് മുന്നില്‍ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു.
‘എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പലരുടെയും മുന്നില്‍ കരടാണ്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്.
അത് അറിയാമായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നേ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്തവിളിച്ചിട്ടുണ്ട്’ – ഗീത വിജയന്‍ പറഞ്ഞു”
‘അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്.
എന്റെ അടുത്ത് കുറച്ച് റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ.
ഒരു മാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച് ചീത്ത പറയുക. അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്.
വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു. ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രോജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു,’ ഗീത വിജയന്‍ പറഞ്ഞു.









