നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ? നിർണായക വിധി ഇന്ന്
കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വിധി ഇന്ന് പ്രസ്താവിക്കും.
എട്ടാം പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പ്രഖ്യാപിക്കുക.
ലൈംഗിക അതിക്രമത്തിന് ‘ക്വട്ടേഷൻ’ നൽകിയെന്നാരോപിച്ച് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിന് എട്ട് വർഷത്തിലധികം നീണ്ട് നിന്ന വിചാരണയ്ക്കാണ് ഇന്ന് അന്തിമഘട്ടം. ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് വിചാരണ നേരിടുന്നത്.
പെരുമ്പാവൂർ സ്വദേശി എൻ.എസ്. സുനി (പൾസർ സുനി) ഒന്നാം പ്രതിയാണ്. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവർ രണ്ടുമുതൽ ഏഴുവരെ പ്രതികൾ.
ഒമ്പതാം പ്രതി സനിൽകുമാർ (മേസ്തിരി സനിൽ) ആണ്. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ, പ്രചരിപ്പിക്കൽ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെളിവുനശിപ്പിക്കലിന് സഹായം ചെയ്തതിന്റെ പേരിൽ ദിലീപിന്റെ സുഹൃത്ത് ജി. ശരത്ത് പത്താം പ്രതിയായി ഉൾപ്പെടുത്തി.
എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. 2017 ഫെബ്രുവരി 17ന് അങ്കമാലി–കളമശേരി ദേശീയപാതയിൽ യാത്രയ്ക്കിടെ നടിക്കുനേരെ ആക്രമണമുണ്ടായിരുന്നു.
English Summary
The verdict in the high-profile 2017 actress assault and recording case will be pronounced today at 11 AM by the Ernakulam Principal Sessions Court. Kerala awaits whether actor Dileep, the eighth accused, will be convicted. This case is notable as the first registered in India alleging a “quotation” given for sexual assault.
There are ten accused, including key accused Pulsar Suni (first accused) and several others. Charges include rape, conspiracy, intimidation, unlawful confinement, destruction of evidence, and creation and circulation of obscene visuals. Dileep’s friend, G. Sharath, is the tenth accused for allegedly helping destroy evidence. All accused will appear in court today. The assault took place on February 17, 2017, inside a moving vehicle between Angamaly and Kalamassery.
actress-assault-case-verdict-today-dileep
Dileep, Actress Assault Case, Kerala Court, Pulsar Suni, Ernakulam Sessions Court, Sexual Assault, Kerala News, Crime News









