മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ വാണിജ്യാടിസ്ഥാനത്തിൽ പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ.
എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്വദേശികളാണ് പിടിയിലായത്.
മാർട്ടിന്റെ വീഡിയോ വിവിധ ഫേസ്ബുക്ക് പേജുകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി. ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തി, കമ്മീഷണർ നകുൽ ആർ. ദേശ്‌മുഖിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ റിമാൻഡ് ചെയ്തു.
അതിജീവിതയുടെ പേര് ഉൾപ്പെട്ട വീഡിയോ 200-ലേറെ സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും സൈറ്റുകളും പൊലീസ് നീക്കം ചെയ്തു.
കേസിലെ വിധിക്ക് ശേഷം പ്രചരിച്ച ഈ വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പൊലീസ് വ്യക്തമാക്കി.
വീഡിയോ ഷെയർ ചെയ്ത മറ്റ് ആളുകൾക്കെതിരെയും തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary
Three people were arrested in Thrissur for commercially sharing a video that revealed the identity of the survivor in the actress assault case. Police booked them under non-bailable sections of BNSS and the IT Act. The video had circulated across over 200 platforms and was termed illegal and defamatory. Action will also be taken against others who shared it.
actress-assault-case-survivor-identity-video-share-arrests
Actress Assault Case, Survivor Identity, Video Sharing Arrest, Thrissur Police, IT Act, Cyber Crime, Kerala News









