തനിക്കെതിരെ നിന്നവരൊന്നും സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ്
കൊച്ചി: ഓടുന്ന വാഹനത്തിൽ നടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ അതിജീവിത നൽകിയ മൊഴിയുടെ നിർണായക ഭാഗങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
നടൻ ദിലീപ് അടക്കമുള്ള പത്ത് പ്രതികൾ ഉൾപ്പെട്ട 2017 ലെ കേസിൽ നാളെയാണ് വിധി പ്രസ്താവിക്കുക.
ഇതിനിടെ, ദിലീപിന് തന്നെതിരെ വിരോധം പുലർത്തിയിരുന്നുവെന്ന നടിയുടെ മൊഴിയാണ് പുറത്തുവരുന്നത്.
ദിലീപും ആദ്യഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകർന്നതിന് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ഇതിനെക്കുറിച്ച് ദിലീപ് നേരിട്ട് ചോദിച്ചുവെന്നും നടി പറഞ്ഞു.
‘കാവ്യയുമായുള്ള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനാണ്’ എന്നായിരുന്നു ദിലീപിന്റെ ചോദ്യം. ‘തെളിവുകൾ കൈയിൽ പിടിച്ചാണ് മഞ്ജു വന്നത്’ എന്നായിരുന്നു തന്റെ മറുപടി.
തനിക്കെതിരെ നിന്നവർ മലയാള സിനിമയിൽ എവിടെയും എത്തില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്നും, സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപ് സംവദിച്ചില്ലെന്നും നടി മൊഴിയിൽ വ്യക്തമാക്കുന്നു.
പ്രശ്നം പരിഹരിക്കണമെന്ന് സിനിമാ മേഖലയിൽ നിന്ന് പലരും തന്നോട് പറഞ്ഞതായും മൊഴിയിൽ പറയുന്നു.
അതേസമയം, താൻ നിർപരാധിയാണെന്ന് വ്യക്തമാക്കുന്ന സന്ദേശം ദിലീപ് മുഖ്യമന്ത്രി പിണറായി വിജയനു അയച്ചതായും റിപ്പോർട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് ദിലീപിന്റെ സന്ദേശം. മാനസിക സമ്മർദ്ദത്തിലാണെന്നും, സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സമാന സന്ദേശം അയച്ചതായി വിവരമുണ്ട്.
അന്വേഷണത്തിന്റെ ദിശ തനിക്കെതിരെ പോകുമെന്ന ഭയത്താലാണിത് എന്നതാണ് പ്രോസിക്യൂഷന്റെ വാദം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് നാളെയാണ് വിധി പറയുന്നത്. പൾസർ സുനിയാണ് ഒന്നാം പ്രതി.
ദിലീപ് ഉൾപ്പെടെ പത്ത് പേർ പ്രതിപ്പട്ടികയിലുണ്ട്. 2017 ഫെബ്രുവരി 17-ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിക്കുനേരെ ആക്രമണമുണ്ടായി.
മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജയേഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവർ രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിൽ (സനിൽകുമാർ) ഒമ്പതാം പ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്ത് വി.ഐ.പി ശരത്ത് എന്ന ശരത്ത് നായരെയും പ്രതിയാക്കി.
English Summary
A crucial statement by the survivor in the 2017 Kerala actress assault case has surfaced ahead of the verdict, which is set to be delivered tomorrow by the Ernakulam Principal Sessions Court. The survivor stated that actor Dileep held personal animosity toward her, blaming her for the breakdown of his marriage with actress Manju Warrier. She said Dileep had confronted her during a 2012 London trip about revealing his relationship with Kavya Madhavan.
The survivor also noted that Dileep had claimed those who opposed him would not survive in Malayalam cinema. She added that many from the film industry had urged her to resolve issues with him.
Reports also indicate that Dileep had sent messages to Kerala Chief Minister Pinarayi Vijayan and senior police officials claiming he was innocent and under severe mental stress, five days after the assault. The prosecution argues the messages were sent fearing the investigation might reach him.
Pulsar Suni is the first accused in the case. There are ten accused including Dileep, with several others named in the chargesheet. The incident took place on February 17, 2017, while the actress was travelling from Thrissur to Kochi.
actress-assault-case-dileep-survivor-statement-verdict-tomorrow
Dileep, Actress Assault Case, Kerala Crime, Court Verdict, Pulsar Suni, Manju Warrier, Kavya Madhavan, Malayalam Cinema, Kochi News









