പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.32 വയസായിരുന്നു. അർബുദ ബാധയെ തുടർന്നാണ് അന്ത്യം. സെർവിക്കൽ കാൻസറിനെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് താരത്തിന്റെ മരണ വാർത്ത എത്തിയത്.
‘‘ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത എത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകർ നടുക്കം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോഡലിങ്ങിലൂടെയാണ് പൂനം വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. പിന്നീട് ഗാർഹീക പീഡനത്തിന് ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.
Read Also : കാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന് ആശങ്കപ്പെട്ടു; ജീവിതം അവസാനിച്ചുവെന്നു തോന്നിയതായി ഋഷഭ് പന്ത്