തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് സോണിയ തിലകന്റെ വെളിപ്പെടുത്തൽ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു.(actor thilakan’s daughter revealed that she had a bad experience from a leading actor)
ഇയാൾ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. മോൾ എന്ന് വിളിച്ച് റൂമിലേക്ക് വിളിപ്പിച്ച ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ തിലകൻ പ്രതികരിച്ചു.