web analytics

‘അമ്മ’ യുടെ തലപ്പത്തേക്ക് നടൻ സിദ്ദിഖ്‌ എത്തുന്നു ?; എത്തുന്നത് ആറു വർഷത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഇടവേള ബാബുവിന് പകരക്കാരനായി; ചർച്ചകൾ സജീവം

ആറുവർഷം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന ശേഷം പടിയിറങ്ങുന്ന ഇടവേള ബാബുവിന് പകരക്കാരനായി നടൻ ൻസിദ്ദിഖ്‌. മോഹൻലാൽ അടക്കം തിരക്കുള്ള ഭാരവാഹികളുടെ അഭാവത്തിൽ സംഘടനാ ചുമതലകൾ വഹിച്ചുപോന്ന ബാബുവിൻ്റെ പെട്ടെന്നുള്ള സ്ഥാനമൊഴിയിൽ സംഘടയ്ക്കുള്ളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിദ്ദിഖ് അരസമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ.

ഇടവേള ബാബുതന്നെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ നിർബന്ധിക്കണമെന്നു മോഹൻലാലിനോട് പല താരങ്ങളും പറഞ്ഞെങ്കിലും . താൽപര്യം ഇല്ലാത്തവരെ നിർബന്ധിക്കേണ്ട എന്നും പകരം ആളെ നോക്കാമെന്നുംആയിരുന്നു ലാലിൻറെ നിലപാട്. ഇതോടെയാണ് പുതിയൊരാൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.

തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും താരങ്ങളായ പൃഥ്വിരാജിന്റേയും കുഞ്ചാക്കോ ബോബന്റെയും തിരക്ക് പരിഗണിച്ച് അവരെ ഒഴിവാക്കി. രഞ്ജി പണിക്കർ സമ്മതം മൂളാത്ത സാഹചര്യത്തിൽ നടൻ സിദ്ദിഖ് അരസമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ.

സംഘടനയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് ഏറെക്കുറെ ഉറപ്പാണെങ്കിലും ഔദ്യോഗികമായി തീരുമാനിച്ച് അറിയിച്ചാൽ സംഘടനയിലെ ബഹുഭൂരിപക്ഷവും അതിനൊപ്പം നിൽക്കും എന്ന മുൻകാല അനുഭവം പരിഗണിക്കുമ്പോൾ, സിദ്ദിഖ് സമ്മതം മൂളിയാൽ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാൾ എത്തില്ല എന്ന് ഉറപ്പാണ്.

1995ൽ തുടങ്ങിയ മലയാള സിനിമ താരസംഘടനയുടെ ആദ്യ പ്രസിഡൻ്റ് എംജി സോമൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം 1997 മുതൽ 2002 വരെ മധു പ്രസിഡൻ്റ് സ്ഥാനം കയ്യാളി. മധു ഒഴിഞ്ഞപ്പോൾ ഇന്നസെൻ്റ് ആ സ്ഥാനത്ത് എത്തി.

നീണ്ട 16 വർഷക്കാലം സർവ്വ സമ്മതനായി തുടർന്ന ഇന്നസെന്റിന്റെ കാലത്ത് മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ മാറിമാറി വന്നപ്പോഴെല്ലാം സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബു, 2018ലാണ് ജനറൽ സെക്രട്ടറിയായി എത്തുന്നത്.

Read also: ചീത്ത വിളിച്ചത് ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയം കടുത്തുരുത്തിയിൽ നാലുപേർ അറസ്റ്റിൽ

    spot_imgspot_img
    spot_imgspot_img

    Latest news

    കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

    കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

    കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

    കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

    പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

    പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

    ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

    ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

    Other news

    ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

    ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

    “ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

    ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

    കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

    കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

    ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

    ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

    വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

    വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

    Related Articles

    Popular Categories

    spot_imgspot_img