അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു; ഡിസ്ചാർജ് ആയത് ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം

വസതിയിൽ അതിക്രമിച്ചു കയറിയ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഡിസ്ചാർജ് ആയതായി ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു.

ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്.
മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്.

വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത് ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകൾ ആഴത്തിലുള്ളതായിരുന്നു.

ഭാര്യ കരീന കപൂർ, മകൾ സാറാ അലി ഖാൻ എന്നിവർ ഉൾപ്പെടെയുള്ള സെയ്ഫിന്റെ കുടുംബാംഗങ്ങൾ നടനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തിയേക്കും.

spot_imgspot_img
spot_imgspot_img

Latest news

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്ത് എറണാകുളം സ്വദേശിയെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്...

ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറി: നടപടി കടുപ്പിച്ച് ട്രംപ്

ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി പുതിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്....

കോവിഡ് 19, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

തിരുവനന്തപുരം: 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍...

1/2025, ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളി, ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ...

Other news

നാലു വയസുകാരിയ്ക്ക് നേരെ പീഡനം; സുപ്രീം കോടതിയെ സമീപിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ

കേസിൽ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച...

രാജ്യത്ത് ഗില്ലിന്‍ ബാരെ സിൻഡ്രോം; രോഗം ബാധിച്ച രണ്ടുപേർ വെന്റിലേറ്ററിൽ

എട്ട് പേരെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് മുംബൈ: രാജ്യത്ത് ഗില്ലിന്‍...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ ആക്രമണം; ഒന്നാംവർഷ വിദ്യാർത്ഥിക്ക് മർദനമേറ്റു

വിദ്യാർത്ഥി കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥിയെ...

കഠിനംകുളം കൊലപാതകം; ആതിരയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റു മരിച്ച...

ആ​ലു​വയിൽ വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ...
spot_img

Related Articles

Popular Categories

spot_imgspot_img