നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു

ഹോണലൂലു: ഡോ.കിൽഡെയർ, ഷോ​ഗൺ തുടങ്ങിയ ലോക പ്രശസ്ത സീരീസുകളിലൂടെ പ്രസിദ്ധനായ നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹവായിലെ വൈമനാലോയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ഷോ​ഗൺസ ദ തോൺ ബേഡ്സ് തുടങ്ങിയ പരമ്പരകളിലെ വേഷങ്ങളിലൂടെ മിനി സീരീസുകളുടെ രാജാവ് എന്ന വിശേഷണം അദ്ദേഹം നേടിയിട്ടുണ്ട്. 1961-ൽ പുറത്തിറങ്ങിയ ഡോ. കിൽഡെയർ എന്ന ചിത്രത്തിലെ ഡോ. ജെയിംസ് കിൽഡെയർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ സുപരിചിതനാക്കിയത്.

ഷോ​ഗൺ എന്ന പരമ്പരയിലെ ജയിൽപ്പുള്ളിയുടേയും ദ തോൺ ബേഡ്സിലെ കത്തോലിക് പുരോഹിതന്റെയും വേഷങ്ങൾ ചേമ്പർലെയ്നിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.1983-ലെ 60 ശതമാനം യുഎസ് ടെലിവിഷൻ പുരസ്കാരങ്ങളും ദ തോൺ ബേഡ്സ് നേടി. 16 എമ്മി നാമനിർദേശങ്ങളും തോൺ ബേഡ്സിന് ലഭിച്ചിരുന്നു.

2003-ൽ, 70-ാം വയസിൽ താൻ ഹോമോ സെക്ഷ്വലാണെന്ന ചേമ്പർലെയ്നിന്റെ തുറന്നുപറച്ചിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2003-ൽ പുറത്തിറങ്ങിയ ഷാറ്റേഡ് ലവ് എന്ന ആത്മകഥയിലായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

Related Articles

Popular Categories

spot_imgspot_img