വഞ്ചനാക്കേസ്; നടൻ നിവിൻ പോളിക്ക് നോട്ടീസ്

വഞ്ചനാക്കേസ്; നടൻ നിവിൻ പോളിക്ക് നോട്ടീസ്

കൊച്ചി: വഞ്ചനാക്കേസിൽ നടൻ നിവിൻ പോളിക്ക് നോട്ടീസ് നൽകി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്.

നിവിൻ പോളിക്ക് പുറമെ സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് ഷംനാസിന്റെ പരാതി.

1.90 കോടി രൂപ തട്ടി; നിവിൻ പോളിക്കെതിരെ കേസ്

കോട്ടയം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് ആണ് പരാതി നൽകിയത്.

വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് പരാതിയിൽ പറയുന്നത്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വഞ്ചന നടത്തിയത് ആക്ഷൻ ‘ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിലാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി.

പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമായെന്നാണ് പരാതി.

വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്.

നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്.

ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെ

കൊച്ചി: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെയാണെന്ന് റിപ്പോർട്ടുകൾ.

നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേൾ’ സിനിമയുടെ സെറ്റിൽ നിന്നും നടൻ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തിരുവനന്തപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ മഹേശ്വരനിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു.

കഞ്ചാവ് പിടികൂടിയ സിനിമ സെറ്റിൽ സഹകരിക്കാൻ തയാറായില്ലെന്ന് പറഞ്ഞ് നിവിൻ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത് എന്നാണ് വിവരം.

എന്നാൽ തന്റെ സിനിമയുടെ ക്രൂ അംഗത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തിൽ ലിസ്റ്റിൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

അതേസമയം ലിസ്റ്റിൻ സ്റ്റീഫനും ബേബി ​ഗേളിന്റെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റ​ഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം നിവിൻ ബേബി ​ഗേളിന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ മറ്റു ചില കാരണങ്ങളാൽ അ​ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.

ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ബേബി ​ഗേൾ. ഇതിന് മുൻപ് തുറമുഖം, ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്.

വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനായിരുന്നു.

Summary: Actor Nivin Pauly and director Abrid Shine have received police notices in connection with a fraud case. Thalayolaparambu Police have summoned both for questioning regarding the allegations.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കാണാതായ പതിനാറുകാരി മരിച്ച നിലയില്‍

കാണാതായ പതിനാറുകാരി മരിച്ച നിലയില്‍ കൽപറ്റ: കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി....

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

Related Articles

Popular Categories

spot_imgspot_img