നടുറോഡിൽ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവിനെ പോലീസ് കൊണ്ടുപോയി
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം. തിരുവനന്തപുരം ശാസ്തമംഗലത്ത് വെച്ചാണ് തർക്കമുണ്ടായത്.
വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി മാധവ് സുരേഷ് ഏറ്റുമുട്ടുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം.
ശാസ്തമംഗലത്ത് നടുറോഡിൽ വെച്ച് ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് മാധവിനെ കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് ആണ് പൊലീസ് കണ്ടെത്തൽ.
സംഭവത്തിൽ രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
Summary: Union Minister Suresh Gopi’s son and actor Madhav Suresh got into a dispute with Congress leader Vinod Krishna in Thiruvananthapuram’s Sasthamangalam. The clash reportedly occurred over a vehicle passage issue.