പ്രേക്ഷക പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ ചക്കി എന്ന് വിളിക്കുന്ന മാളവികയെയും കണ്ണനെന്ന കാളിദാസിനെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ മാസമാണ് കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. പുറത്തു വന്ന ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് മാളവികയോടൊപ്പമുള്ള യുവാവിനെ കുറിച്ചായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മാളവികയുടെ വിവാഹ നിശ്ചയ വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
വിവാഹ നിശ്ചയ ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് വരുന്നത്. പാർവതിയും താരിണിയും ഒപ്പമുണ്ട്. ഏറ്റവുമടുത്ത ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് വിവരം. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഈ അടുത്താണ് ഇൻസ്റ്റാഗ്രാമിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ പ്രതിശ്രുത വരന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. മോഡലിങ് രംഗത്തെ സ്ഥിരസാന്നിധ്യമാണ് കാളിദാസ് ജയറാമിന്റെ ഭാവി വധുവായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയാണ്.
Read Also: സിൽക്ക് സ്മിത വീണ്ടും സിനിമയിലേക്ക് !