web analytics

നടൻ ആൻസൺ പോൾ വിവാഹിതനായി

നടൻ ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കെ.ക്യു എന്ന ചിത്രത്തിലൂടെ 2013-ലാണ് ആൻസൺ പോൾ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

2015 ൽ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ വിജയ് ബാബു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ജീത്തു ജോസഫ് ചിത്രം ഊഴത്തിലും ആട് 2വിൽ വില്ലനായി എത്തിനും അഭിനയിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ ചിത്രമായ റെമോയിലൂടെ തമിഴിലും താരം അരങ്ങേറി.

മമ്മൂട്ടിക്കൊപ്പമുള്ള അബ്രഹാമിന്റെ സന്തതികൾ ആൻസന്റെ കരിയറിൽ ബ്രേക്കായി. കലാ വിപ്ലവം പ്രണയം, ​ഗാംബ്ലർ, തമ്പി, എ രഞ്ജിത് സിനിമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

spot_imgspot_img
spot_imgspot_img

Latest news

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

Other news

ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതിലായിരുന്നു ഇഷ്ടം; ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം സ്വീകരിച്ചതെന്ന് നടി ലക്ഷ്മിപ്രിയ

ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതിലായിരുന്നു ഇഷ്ടം; ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം...

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ!

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ! പത്തനംതിട്ട കടമ്പനാട്ടെ...

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ കൊച്ചി:...

Related Articles

Popular Categories

spot_imgspot_img