കൊച്ചി: നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. താരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അനൂപ് ചന്ദ്രന്റെ വിമർശനം. ഫഹദും ഭാര്യയും എറണാകുളത്ത് ഉണ്ടായിട്ടും അമ്മ യോഗത്തില്‍ പങ്കെടുത്തില്ലെന്നും അതിന് കാരണം തനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണെന്നും അനൂപ് ചന്ദ്രന്‍ ആരോപിച്ചു.(Actor Anoop chandran against actor fahadh faasil)
അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും സജീവ പങ്കാളിത്തം ഉണ്ടാകണം. ഫഹദ് ഫാസിലിന്‍റെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനുമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം എന്നും അനൂപ് ചോദിച്ചു.
ഇത്രയും ശമ്പളം വാങ്ങുന്ന അമ്മയിലെ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ് എന്നും അനൂപ് ചന്ദ്രൻ കുറ്റപ്പെടുത്തി.
Read Also: കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം; ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി