ചെന്നൈ: ആരാധകരോട് ‘കടവുളെ…അജിത്തേ’ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് നടൻ അജിത് കുമാർ. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്നും മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.(Actor Ajith Kumar against Kadavule Ajithey slogans)
പൊതുപരിപാടികളിലും ഒത്തുചേരലുകളിലും ‘കടവുളെ…അജിത്തേ’ വിളികൾക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഇത് അസ്വസ്ഥജനകവും അസുഖകരവുമാണെന്ന് താരം പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആരധകരോട് താരം ആവശ്യപ്പെടുകയും ചെയ്തു. കടവുളെ എന്ന തമിഴ് വാക്കിൻ്റെ അർത്ഥം ദൈവം എന്നാണെന്നും താരം പറഞ്ഞു.
ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് നടൻ കമലഹാസനും പറഞ്ഞിരുന്നു.