web analytics

വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഈ ആപ്പുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ സിം ചാർജ് ചെയ്യണം

വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഈ ആപ്പുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ സിം ചാർജ് ചെയ്യണം

ന്യൂഡൽഹി ∙ വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഉൾപ്പെടെയുള്ള ജനപ്രിയ മെസേജിങ് ആപ്പുകൾ ഇനി സജീവ സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കാനാവില്ല.

2025 ലെ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതിപ്രകാരം, ഡിവൈസിൽ സജീവമായ സിം ഇല്ലാത്ത ഉപയോക്താക്കൾ മെസേജിംഗ് സേവനം തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആപ്പുകളോട് നിർദേശിച്ചു.

പുതിയ ചട്ടം അനുസരിച്ച്, ആപ്പിനോട് ബന്ധിപ്പിച്ച മൊബൈൽ നമ്പറിന്റെ സിം ഫോണിൽ ആക്ടീവ് അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.

നിർദേശം 90 ദിവസത്തിനകം നടപ്പാക്കണം; 120 ദിവസത്തിനകം മന്ത്രാലയത്തോട് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ സിം കാർഡ് ഇല്ലാതെയും മെസേജിങ് ആപ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യം സൈബർ ലോകത്ത് വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ചട്ടങ്ങൾ പാലിക്കാത്ത പക്ഷം ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം കർശനനടപടി ഉണ്ടാകും.

മെസേജിങ് ആപ്പുകളുടെ വെബ് വേർഷനുകൾക്കും നിയന്ത്രണം ശക്തമാക്കുന്നു.

വെബ് വേർഷനുകൾ ആറു മണിക്കൂറിൽ ഒരിക്കൽ സ്വയം ലോഗ്ഔട്ട് ചെയ്യും. ബാങ്കിങ്–യുപിഐ ആപ്പുകളെപ്പോലെ, സജീവ സിം ഇല്ലെങ്കിൽ ലോഗിൻ ചെയ്യാനാവില്ല.

എപ്പോഴും സജീവവും സ്ഥിരീകരിച്ച സിം ആവശ്യമായതിനാൽ ദൂരെ നിന്ന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പ്രവർത്തിക്കുന്നതു സൈബർ കുറ്റവാളികൾക്ക് ബുദ്ധിമുട്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

പല ആപ്പുകളും ആദ്യ ഇൻസ്റ്റാളേഷനിൽ മാത്രം നമ്പർ പരിശോധിക്കുന്നതിനാൽ സിം നീക്കം ചെയ്താലും പ്രവർത്തനം തുടരുമെന്ന സാഹചര്യം ഗുരുതര സുരക്ഷാ ദുർബലതയാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ചൂണ്ടിക്കാട്ടി.

സിം നിർജ്ജീവമായ ശേഷവും ആപ്പുകൾ പ്രവർത്തിക്കുന്നത് സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

ഉപയോക്താക്കളെയും ഉപകരണങ്ങളെയുമെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതിലൂടെ വഞ്ചനയും സ്പാമും കുറയ്ക്കാനാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary

Under the new 2025 Telecom Cybersecurity Amendment, messaging apps like WhatsApp, Signal, and Telegram will not function without an active SIM card on the device. Apps must ensure users are actively connected to the mobile number used for registration. The rule must be implemented within 90 days, and a compliance report submitted within 120 days. The government says inactive-SIM usage poses major security risks, enabling cybercriminals to operate anonymous accounts. Web versions of messaging apps will auto-logout every 6 hours. Experts believe the policy will reduce spam, fraud, and anonymous cybercrimes.

Active SIM Mandatory for Messaging Apps

Telecom Cybersecurity, WhatsApp, Signal, Telegram, SIM Verification, Cybersecurity India, Telecom Department, Digital Safety, New Regulations

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

ആശുപത്രികൾ സ്തംഭിക്കും! കേരളം കടുത്ത പ്രതിസന്ധിയിലേക്ക്; നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്വകാര്യ ആശുപത്രികളിലെ...

കട്ടപ്പനയിൽ വാഹനാപകടം: കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു

കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു ഇടുക്കി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു ആയത്തൊള്ള...

ഒമാനിൽ ഇറാനിയൻ ഡ്രോൺ ആക്രമണം; ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ഭരണകൂടം

ഒമാനിൽ ഇറാനിയൻ ഡ്രോൺ ആക്രമണം; ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ഭരണകൂടം അമേരിക്ക–ഇസ്രയേൽ...

Related Articles

Popular Categories

spot_imgspot_img