കണ്ണൂർ: അമിത വേഗത്തിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പോലീസുകാരനെതിരെ നടപടി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ആണ് അപകടം വരുത്തിയത്.Action was taken against the policeman who was driving the vehicle in the incident where the pedestrian died after being hit by a car
റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.