ഇടുക്കി അടിമാലിയിലും പരിസര പ്രദേശത്തും ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് കരിമ്പൻപാടം വീട്ടിൽ നസീർ(42) ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നിന്നാണ് അടമാലി എസ്.ഐ.ജിബിൻ തേമസും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. Accused who cheated cardamom farmers and cheated them out of crores arrested
കൊച്ചി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പേരിൽ 18 കോടി രൂപയോളം ഇയാൾ തട്ടിയെടുത്തതായി സൂചനയുണ്ട്. കർഷകരിൽ നിന്നും വിപണി വിപയേക്കാൾ 1000 രൂപ വരെ കൂടുതൽ നൽകിയാണ് ഏലക്കായ ഇയാൾ വാങ്ങിയിരുന്നത്. തുടക്കത്തിൽ കൃത്യമായി പണം നൽകുകയും പിന്നീട് ഒരു മാസം കഴിഞ്ഞ ശേഷം നൽകാമെന്ന് കുറിപ്പ് നൽകുകയുമായിരുന്നു.
എന്നാൽ ഇതിനിടെ കർഷകരെ കബളപ്പിച്ച് പ്രതി മുങ്ങി. അടിമാലി സ്റ്റേഷനിൽ മാത്രം ഇയാളെക്കുറിച്ച് 32 പരാതികൾ ലഭിച്ചിട്ടുണ്ട്. അടുത്ത പ്രദേശത്തെ സ്റ്റേഷനുകളിലും പരാതികൾ ഉണ്ട്. പണമിടപാട് തെളിയിക്കാൻ വേണ്ടത്ര രേഖകൾ ഇല്ലാത്തതിനാൽ കർഷകരിൽ പലരും പരാതി നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.