തിരൂർ: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനായി ജയിലിൽ കൊണ്ടുപോവുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശിയായ അബ്ദുല്ല ഷെയ്ക്കാണ് (21) പൊലീസിനെ കബളിപ്പിച്ച് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് രക്ഷപ്പെട്ടത്.
പ്രതിക്കായി തിരൂർ പൊലീസ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ ശക്തമാക്കി. കേസിൽ അബ്ദുല്ല ഷെയ്ക്കിനൊപ്പം പശ്ചിമബംഗാൾ സ്വദേശിയായ ജഹുറൽ മോണ്ട്ലാലും (31) പിടിയിലായിരുന്നു. ഇരുവരെയും തിരൂർ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഹാൻഡ് കഫിൽനിന്ന് കൈ ഊരിയെടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ടാണ് തിരൂർ പാൻബസാറിൽനിന്ന് 2.285 ഗ്രാം കഞ്ചാവുമായി ഇരുവരും തിരൂർ പൊലീസിന്റെ പിടിയിലായത്.
Accused in ganja smuggling case escapes from police custody