web analytics

കുതിരസവാരിയും സൈക്കിൾ സവാരിയും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന് കളക്ടർക്കെതിരെ ആരോപണം

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന പൂജ ഖേദ്കറിന് എതിരായ ആരോപണം നിലനിൽക്കെ വീണ്ടും ഒരു ഉദ്യോഗസ്ഥനെതിരെ സമാന രീതിയിലുള്ള ആരോപണം.Accusation against the collector of submitting fake disability certificate to get reservation

കരിംനഗർ അഡീഷണൽ കളക്ടറായ പ്രഫുൽ ദേശായിക്കെതിരെയാണ് ആരോപണം. സിവിൽ സർവീസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണമാണ് പ്രഫുൽ ദേശായിക്ക് എതിരെ ഉയർന്നിരിക്കുന്നത്.

കരിംനഗർ അഡീഷണൽ കളക്ടറാണ് പ്രഫുൽ ദേശായി. കുതിരസവാരിയും സൈക്കിൾ സവാരിയും ഉൾപ്പെടെയുള്ള സാഹസിക കായിക വിനോദങ്ങൾ നടത്തുന്ന ചിത്രങ്ങൾ ദേശായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നത്.

എന്നാൽ പ്രഫുൽ ദേശായി ആരോപണങ്ങളെ പൂർണ്ണമായും തള്ളി. തനിക്ക് ഒരു കാലിന് വൈകല്യമുണ്ടെന്നും അതിനർത്ഥം തനിക്ക് കായിക വിനോദങ്ങൾ ഏർപ്പെടാൻ പറ്റില്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിനോദങ്ങൾ ട്രെയിനിം​ഗിന്റെ ഭാ​ഗമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.2019-ൽ നടന്ന യുപിഎസ്‌സി പരീക്ഷയിൽ 532-ാം റാങ്കാണ് പ്രഫുൽ ദേശായി നേടിയത്.ബെല​ഗാവി ജില്ലാ ആശുപത്രിയിൽ നിന്നാണ് ദേശായി സർട്ടിഫിക്കറ്റ് നൽകിയത്.

ദേശായിക്ക് ലോക്കോമോട്ടോർ വൈകല്യമാണെന്നും പോളിയോ മൂലം ഇടതുകാലിന് 45 ശതമാനം വൈകല്യമുണ്ടെന്നുമാണ് സർട്ടിഫിക്കറ്റിൽ പറയുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പോളിയോ ബാധിച്ചതിനാൽ തനിക്ക് ഓടനായില്ലെങ്കിലും നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കുമെന്നും ദേശായി പറഞ്ഞു. അത്തരം ഫോട്ടോകളാണ് താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുക്കുന്നതെന്നുമാണ് പ്രഫുൽ ദേശായിയുടെ വാദം.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത കോഴിക്കോട്:...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

കേരളത്തിൽ കാവി വസന്തം വിരിയുമോ? എൽഡിഎഫും യുഡിഎഫും പരാജയഭീതിയിലെന്ന് നരേന്ദ്ര മോദി; ബംഗാളിൽ തൃണമൂലിന്റെ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ മണ്ഡലങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി...

Related Articles

Popular Categories

spot_imgspot_img