16000 കുട്ടികളെ ആർ.പി.എഫ് രക്ഷപ്പെടുത്തി

16000 കുട്ടികളെ ആർ.പി.എഫ് രക്ഷപ്പെടുത്തി

ന്യൂഡൽഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയ

16000 കുട്ടികളെ ആർ.പി.എഫ് രക്ഷപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.

2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കാണ് ഇത്. ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം

4177 ആണ്‍കുട്ടികളേയും 1911 പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തിയെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു.

നിസ്സാര കാരണങ്ങളുടെ പേരില്‍ കുട്ടികൾ വീട് വിട്ട് ഓടിപ്പോകുന്ന സംഭവങ്ങള്‍ രാജ്യത്ത് പതിവാണ്.

കൂടുതല്‍ കുട്ടികളും ട്രെയിന്‍ മാര്‍ഗമാണ് മിക്കപ്പോഴും ഒളിച്ചോട്ടം നടത്തുന്നത്.

2024ല്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഓടിപ്പോയ 7570 ആണ്‍കുട്ടികളേയും

3344 പെണ്‍കുട്ടികളേയും ആര്‍പിഎഫ് രക്ഷിച്ചതായാണ് റിപ്പോർട്ട്.

മിക്കവരേയും ട്രെയിനിന് ഉള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

2018 ഒക്ടോബറിലാണ് കുട്ടികളെ രക്ഷിച്ചെടുക്കുന്ന നന്‍ഹെ ഫാരിസ്‌തെ

എന്ന പദ്ധതിക്ക് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപം കൊടുത്തത്.

ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് കാൽ പുറത്തേക്കിട്ട് യാത്ര

ചെയ്ത വിദ്യാർത്ഥികളുടെ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് ഗുരുതരപരിക്ക്.

തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ ആണ് സംഭവം.

വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ കാലുകൾക്കാണ് ഗുരുതര പരിക്കേറ്റത്.

ഉല്ലാസ യാത്ര പോകുന്ന സംഘത്തിൽ ഉണ്ടായിരുന്ന നിലമ്പൂർ അകമ്പാടം ചാലിയാറിലെ

പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിക്ക്.

തിരുവനന്തപുരത്തേക്ക് പോകവേ വൈക്കത്തിന് സമീപം ഇന്നലെ പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.

ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കുമൂലം സീറ്റ് കിട്ടാതായതോടെ വിദ്യാർഥികൾ വാതിലിനു സമീപം ഇരിക്കുകയായിരുന്നു.

കാൽ പുറത്തേക്കിട്ട് യാത്ര ചെയ്ത വിദ്യാർഥികളുടെ നിലവിളിയും ബഹളവും കേട്ട്

കമ്പാർട്ട്മെന്റിലെ യാത്രക്കാരനായിരുന്ന പടപ്പുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദീൻ

നോക്കിയപ്പോൾ വിദ്യാർഥികൾ കമ്പാർട്ട്മെന്റിൽ നിലത്ത് വീണു കിടക്കുന്നതായി കാണപ്പെട്ടു.

കാൽപാദങ്ങളിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ ആയിരുന്നു വിദ്യാർഥികൾ. അപകടത്തിൽപ്പെട്ടത്

നാട്ടുകാരാണെന്ന് മനസ്സിലാക്കിയാൽ നജ്മുദ്ദീൻ മുണ്ട് ഉപയോഗിച്ച് മുറിവുകൾ കെട്ടി.

വൈക്കത്ത് ട്രെയിൻ എത്തിയപ്പോൾ ഇരുവരെയും ട്രെയിനിൽ നിന്നും ഇറക്കി ആംബുലൻസിൽ

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. വിദ്യാർത്ഥികളുടെ കാലുകളിൽ മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്.

English Summary :

According to reports, the Railway Protection Force (RPF) rescued around 16,000 runaway children from across the country in the past one year. These figures cover the period from June 2024 to June 2025, with data recorded up to June 30, 2025

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

Related Articles

Popular Categories

spot_imgspot_img