മൂന്നാറിൽ കുട്ടികളെ കാറിന്റെ ഡോറിൽ ഇരുത്തി മൂന്നാറിൽ അപകടയാത്ര. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൂന്നാർ- മറയൂർ റോഡിലാണ് ഇവർ സാഹസയാത്ര നടത്തിയത്.
കാറിന്റെ ചില്ല് താഴ്ത്തിയതിന് ശേഷം ഡോറിൽ രണ്ട് കുട്ടികളെ ഇരുത്തിയാണ് യാത്ര നടത്തിയത്. തൃപ്പൂണിത്തുറ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അപകട യാത്ര. വീതി കുറഞ്ഞ കൊടും വളവുകളുള്ള റോഡിലൂടെ അമിതവേഗത്തിലായിരുന്നു യാത്ര.
കുട്ടികൾ ശരീരം പുറത്തിട്ട് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പിന്നാലെയെത്തിയ മറ്റ് യാത്രക്കാർ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
സീസൺ ആരംഭിച്ചതോടെ മേഖലയിലെ ദേവികുളം ഗ്യാപ്പ് റോഡ്,, മാട്ടുപ്പട്ടി റോഡ്, മറയൂർ റോഡ് എന്നിവിടങ്ങളിൽ സാഹസയാത്ര പതിവാണ്.